Ultimate magazine theme for WordPress.

യാഥാർഥ്യങ്ങൾ നമ്മെ മുറിപ്പെടുത്താം- (മറഡോണ,ആദരാഞ്ജലികൾ)

****യാഥാർഥ്യങ്ങൾ നമ്മെ മുറിപ്പെടുത്താം*****
(മറഡോണ,ആദരാഞ്ജലികൾ)
(എന്റെ എഴുത്തുകൾ )
ദൈവകരം(ദൈവഹിതം)എന്ന്പേരിട്ടു വ്യാജത്തെസത്യമാക്കി ആഘോഷിച്ച മറഡോണയെന്ന കാല്പന്തുമന്ത്രികനെ കുറിച്ച് കേട്ടിട്ടില്ലേ?
1986-ൽആയിരുന്നു ആ ചരിത്രം ജനിച്ചത്,
ഗാലറിയിൽ തിമിർത്തു പെയ്യുന്ന ഹർഷാരവത്തിന്റെ അകമ്പടിയിൽ മൈതാനത്തു പന്തിനുപുറകെ കുതിച്ചുപായുന്ന പടക്കുതിരകളായി ഇംഗ്ലണ്ടും സിംഹകുട്ടികളായി അർജന്റീനയും. അതിൽ അർജന്റീനയുടെ കുറിയ സിംഹം മറഡോണ അഥവ കളിക്കളത്തിലെ ഭക്തശിരോമണി കുരിശുകൈയിലേന്തി ആകാശത്തേക്കുനോക്കി പ്രാർത്ഥിക്കുന്ന ഫുട്ബോൾ മാന്ത്രികൻ…
അയാൾ ഒരു നിർണായഘട്ടത്തിൽ കാലുകൊണ്ട് ചെയ്യേണ്ട പണി കൈകൊണ്ടു ചെയ്തു പന്തുവലയിലാക്കുന്നു സ്വയം വിജയം പ്രഖ്യാപിക്കുന്നു ഗോളിയും കാണികളും കൺകെട്ടിലകപ്പെട്ടു വഞ്ചിക്കപ്പെടുന്നു ഓടിക്കൂടിയ പത്രപ്രവർത്തകരോട്\”അത് ദൈവകരം \”എന്ന് ആണയിടുന്നു അയാൾക്ക്‌ പുതിയ പര്യവേഷം വരുന്നു സ്വാർഥതയെസംരക്ഷിക്കുവാൻ നടത്തിയ വ്യാജനീക്കംകണ്ട് ദൈവം ചിരിക്കുന്നു….
വ്യാജനെ യാഥാർഥ്യമാക്കിയപ്പോൾ സത്യം കണ്ടുനിന്നവരുടെ ഉള്ളിലൊരു ചാലുകീറിയത് ആരുകാണാൻ?????……
യാഥാർഥ്യങ്ങൾക്കുവേണ്ടിയുള്ള ഉല്ഖനനം നടത്തുമ്പോൾ ഊഹവും, ഐത്യഹവും ഉണ്ടാവുകഎന്നതു സ്വാഭാവികമാണ്… എന്നാൽ അതിനെല്ലാമപ്പുറമാണ് സത്യമെന്നത്…
സത്യം ഒരിക്കലും അപേക്ഷികമല്ലല്ലോ അതുകൊണ്ടല്ലേ അതിനുവേഗതകുറവും….
കേട്ടിട്ടില്ലേ ആ പഴമൊഴി \”സത്യം സഞ്ചരിക്കുവാൻ ചെരുപ്പണിയും മുൻപ് അസത്യം അതിന്റെ ലക്ഷ്യസ്ഥലത്തു എത്തിയിരിക്കുമെന്നു \”….
പട്ടാളക്കാരുടെ കസ്റ്റഡിയിൽ ചെയ്യാവുന്ന ദ്രോഹമെല്ലാം ചെയ്തും ദാഹജലത്തിനു യാചിച്ചിട്ടും അതുപോലും കൊടുക്കാതെയും ആ ഉച്ചവെയിലിൽ കൊടുംക്രൂരമായി ക്രൂശിച്ചനന്തരം \”സ്വന്തം തോളിൽ\” തലചായ്ച്ചു പ്രാണനെ പിതാവിനേൽപ്പിച്ചുകൊടുത്ത പ്രപഞ്ചനാഥന്റെ ക്രൂശീകരണത്തിനു നേതൃത്വം കൊടുത്ത ആ ശതാധിപനു അവസാനമാണ് യേശു ദൈവപുത്രനായിരുന്നു എന്ന് മനസ്സിലായത്…
സത്യത്തിനു വേഗത കുറവാണ്……
അവളൊരു അസുഖക്കാരിയാണെങ്കിലും മുഖത്ത് എപ്പോഴുംപ്രസന്നത സൂക്ഷിക്കുന്നവളാണ്, കൂടെകൂടെ ശരീരത്തിലുണ്ടായ ക്ഷീണമൊന്നു പറയാൻ ഭർത്താവുമൊത്തു ഡോക്ടറിന്റെ അടുക്കലെത്തി, ഡോക്ടർ ഒരു നല്ലമനുഷ്യൻ അസുഖ ത്തിന്റെ വിഷയങ്ങൾവിട്ടു കുശല സംഭാഷണങ്ങൾചെയ്തുകൊണ്ട് വിശദമായി പരിശോധിച്ചനന്തരം അദ്ദേഹത്തിന്റെയുള്ളിലെ ഞെട്ടൽ ഒട്ടും പുറത്തുകാണിക്കാതെ ശാന്തനായി പറഞ്ഞു ചേച്ചി അൽപ്പം ശ്രദ്ധിക്കണം ശരീരം അൽപ്പം വീക്കാണ്… മരുന്നിന്റെ കുറിപ്പെഴുതി രണ്ടുദിവസം കഴിഞ്ഞു വരാൻ പറഞ്ഞുവിട്ടു,
പറഞ്ഞദിവസം അവർ ചെന്നു ഡോക്ടർ പറഞ്ഞു ഭാര്യയെപുറത്തിരുത്തിയിട്ടുവരാൻ, അയാൾ ഭാര്യയെ അവിടെയിരുത്തിയിട്ട് ഹാഫ്ഡോർ തുറന്നു അകത്തുചെന്നു…
ഡോക്ടർ മുഖമുയർത്തി മുന്നിൽ നിൽക്കുന്ന അദ്ദേഹത്തോട് നിരാശയോടെ പറഞ്ഞു \”ക്ഷമിക്കണം നിങ്ങളുടെ ഭാര്യക്ക് ക്യാൻസറാണ് \”അവരെ ഇരുത്തി അതുപറയാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് ഇങ്ങനെ വിളിപ്പിക്കേണ്ടതായി വന്നത്…..
അവർ പരദേശി, രാജ്യമില്ലാത്തവർ സെറ്റപ്പൊന്നും പറയാനില്ലാത്ത കുറെആളുകൾ ഇങ്ങനെയൊക്കെ ചിന്തിച്ചിട്ടാകാം അവരോടു എന്തുമാകാം എങ്ങനെയുമാകാമെന്നു കരുതി ചെയ്യാവുന്നതൊക്കെ ചെയ്തതു…
പക്ഷെ ഒരു സുപ്രഭാതത്തിൽ ആ വർത്തകേട്ട് കനാന്യരുടെയും അമ്മോന്യരുടെയും ഹൃദയമുരുകിഅശേഷം ചൈതന്യമില്ലാതായി (ജോഷുവ 5:5)ആ വാർത്തയിതായിരുന്നു യിസ്രായേല്യയർ ജോർദാൻകടന്നു തങ്ങളുടെ അതിരിലേക്കു പ്രവേശിച്ചു, ജോർദാൻ കടക്കാൻ സഹായിച്ചതോ സാക്ഷാൽ യഹോവയും….
ചിലസത്യങ്ങൾ ചിലർക്ക് മുറിവേല്പിക്കും അതിൽ ശത്രുവും മിത്രവുംഎന്ന വിത്യാസം ഉണ്ടാകില്ല എന്നതും ഒരു സത്യമാണ്…..
വരാൻപോകുന്ന തിരഞ്ഞെടുപ്പിന് ശേഷം വിജയപ്രഖ്യാപനം കേൾക്കുമ്പോഴും ഇതു പോലെ ചിലരുടെ ഹൃദയം ഉരുകും… ചിലരാകട്ടെ ഇതൊക്കെയേ ഇവിടെ നടക്കു എന്ന് മനസ്സിലാക്കി ഹൃദയത്തെ പാകപ്പെടുത്തിയിട്ടുമുണ്ട്…
നമ്മുടെ ദേശീയ മുദ്രാവാക്യം അറിയില്ലേ \”സത്യാ മേവ :ജയതേ\” എന്നു പറഞ്ഞാൽ സത്യം മാത്രമേ ജയിക്കു. അതിനു വേഗത കുറവാണെങ്കിലും, ചിലർക്ക് മുറിവേൽക്കുമെങ്കിലും ഇതൊരു സത്യമാണ് സത്യം മാത്രമേ അവസാനം ജയിക്കു….
മുറിവേൽക്കപ്പെട്ട ഒരു യാഥാർഥ്യം…….
\’ഇന്നിന്റെ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളുടെ ഒരുഭാഗം ഭാവനയിൽ കണ്ട് എഴുതി എന്നുമാത്രം….
(സജോ തോണിക്കുഴിയിൽ)
Leave A Reply

Your email address will not be published.