Ultimate magazine theme for WordPress.

കോവിഡ് പ്രതിരോധ മേഖലയിൽ ശക്തിയായി കുന്നംകുളത്തെ സിവിൽ ഡിഫൻസ്

കോവിഡ് പ്രതിരോധ മേഖലയിൽ ശക്തിയായി കുന്നംകുളത്തെ സിവിൽ ഡിഫൻസ്
കുന്നംകുളം: കോവിഡ് പ്രതിരോധ പ്രവർത്തനമേഖലകളിൽ കുന്നംകുളത്തെ പോലീസിനും, നഗരസഭയ്ക്കും, ആരോഗ്യവകുപ്പിനും താങ്ങായി പ്രവർത്തിക്കുകയാണ് സിവിൽ ഡിഫൻസ്.
കുന്നംകുളം നഗരസഭ ടൗൺഹാളിൽ പ്രവർത്തിക്കുന്ന ഡൊമിസിലി കെയർ സെന്ററിൽ കോവിഡ് ബാധിതരായവർക്ക് കാവലായി നിൽക്കുന്നത് ആറുപേരാണ്. 24 മണിക്കൂറും ഇവരുടെ സേവനമുണ്ട്. കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് ഹൃദയസംബന്ധമായ രോഗങ്ങളുള്ളയാൾ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചത്.ഡോക്ടറുടെ സേവനം തേടിയതും സുരക്ഷാ വസ്ത്രങ്ങളണിഞ്ഞ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതും സിവിൽ ഡിഫൻസ് അംഗങ്ങളാണ്. കോവിഡിന്റെ രണ്ടാം തരംഗം വ്യാപിക്കുമ്പോൾ ജില്ലയിൽ അഗ്നിരക്ഷാസേനക്ക് പുറമെ ആരോഗ്യപ്രവർത്തകർക്കും പോലീസിനും തദ്ദേശ സ്ഥാപനങ്ങൾക്കും ഇവരുടെ സേവനം എത്തുന്നുണ്ട്. മൂന്നു ഘട്ടം പരിശീലനം പൂർത്തിയാക്കിയ 271 പേരും ആദ്യഘട്ട പരിശീലനം നേടിയ 230 പേരുമാണ് ജില്ലയിൽ സിവിൽ ഡിഫൻസിന്റെ ഭാഗമായുള്ളത്.കോവിഡ് ബാധിതർക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയവ എത്തിക്കൽ, അതിനിയന്ത്രിത മേഖലയിൽ പോലീസിനൊപ്പം നിന്ന് സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കൽ, വാഹന പരിശോധനയിൽ സഹായം, തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന മേഖലകളിൽ അണുനശീകരണം, അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ ചെന്ന് വിവരശേഖരണം.അങ്ങനെ കോവിഡ് കാലത്ത് ഇവരുടെ പ്രവർത്തന മേഖലകളേറെയാണ്. കുന്നംകുളത്ത് അവശ്യ സേവനങ്ങൾ എത്തിക്കുന്നതിന് പ്രത്യേകം ഹെൽപ് ഡെസ്‌കും ഇവരുടെ കീഴിൽ തുടങ്ങിയിട്ടുണ്ട്.പരിശീലന സമയത്തുള്ള 250 രൂപയും ഭക്ഷണവുമാണ് ഇവരുടെ പ്രതിഫലം.

അനീഷ്‌ ഉലഹന്നാൻ
തൃശൂർ

Leave A Reply

Your email address will not be published.