Ultimate magazine theme for WordPress.

കുമ്പനാട് കൺവൻഷൻ ജനുവരി 17 മുതൽ

കുമ്പനാട് : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ 97 -ാമത് ജനറൽ കൺവൻഷൻ 2021 ജനുവരി 17-24 വരെ നടക്കും . കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻ പുരത്തെ ഗ്രൗണ്ടിൽ നിയന്ത്രിതമായി യോഗങ്ങൾ നടത്താനാണ് തീരുമാനം . 17 ന് വൈകിട്ട് 5.30 ന് ജനറൽ പ്രസിഡന്റ് പാസ്റ്റർ വൽസൻ ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും .ജനറൽ സെക്രട്ടറി പസ്റൊർ സാം ജോർജ് അധ്യക്ഷത വഹിക്കും

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും ആരോഗ്യവകുപ്പിന്റെയും
കോവിഡ് പ്രോട്ടോകോൾ നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും ആളുകളുടെ പ്രവേശനം.പകൽ യോഗങ്ങൾ ഇല്ല എന്നതും ഈ വർഷത്തെ പ്രേത്യേകതയാണ്

എല്ലാ ദിവസവും വൈകിട്ട് 5.30-9.00 വരെ നടക്കുന്ന യോഗങ്ങളിൽ ജനറൽ കൗൺസിൽ ഭാരവാഹികളും വിവിധ സ്റ്റേറ്റ് / റീജിയൻ ഭാരവാഹികളും പ്രസംഗിക്കും . കൺവൻഷൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും . കൺവൻഷനോടനുബന്ധിച്ച് തിങ്കൾ മുതൽ വ്യാഴം വരെ വൈകിട്ട് 5.30 മുതൽ 6.00 വരെ സണ്ടേസ്കൂൾ / പിവൈപിഎ മീറ്റിംഗുകൾ , സഹോദരി സമ്മേളനം , യൂത്ത് അഡ്വാൻസ് , ഹിന്ദി ഭാഷയിലുള്ള മീറ്റിംഗുകൾ എന്നിവയും നടത്തപ്പെടും . യോഗങ്ങൾ വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെയും ടി.വി. ചാനലുകളിലൂടെയും തൽസമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും

Leave A Reply

Your email address will not be published.