Ultimate magazine theme for WordPress.

ഫി​​​ലി​​​പ്പ് രാ​​​ജ​​​കു​​​മാ​​​ര​​​ൻ അന്തരിച്ചു

ല​ണ്ട​ൻ: എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ ഭ​ർ​ത്താ​വ് ഫി​ലി​പ്പ് രാ​ജ​കു​മാ​ര​ൻ അ​ന്ത​രി​ച്ചു. 99 വ​യ​സാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വി​ൻ​ഡ്സ​ർ കാ​സ്റ്റി​ലാ​യി​രു​ന്നു അ​ന്ത്യം. ബെ​ക്കിം​ഗ്ഹാം കൊ​ട്ടാ​ര​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.1921 ജൂ​ൺ 10ന് ​ഗ്രീ​ക്ക്–​ഡാ​നി​ഷ് രാ​ജ​കു​ടും​ബ​ത്തി​ലാ​ണ് ഫി​ലി​പ്പ് രാ​ജ​കു​മാ​ര​ൻ ജ​നി​ച്ച​ത്. രാ​ജ​കീ​യ നാ​വി​ക സേ​നാ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഫി​ലി​പ്പും എ​ലി​സ​ബ​ത്തും ത​മ്മി​ലു​ള്ള വി​വാ​ഹം 1947ലാ​യി​രു​ന്നു. ദ​ന്പ​തി​ക​ൾ മാ​ൾ​ട്ടാ​യി​ലേ​ക്കു പോ​യി. അ​വി​ടെ​യാ​യി​രു​ന്നു ഫി​ലി​പ്പി​നു പോ​സ്റ്റിം​ഗ് കി​ട്ടി​യ​ത്. 1952ൽ ​പി​താ​വ് ജോ​ർ​ജ് ആ​റാ​മ​ൻ ദി​വം​ഗ​ത​നാ​യ​തി​നെ​ത്തു​ട​ർ​ന്ന് ബ്രി​ട്ടീ​ഷ് സിം​ഹാ​സ​ന​ത്തി​ന്‍റെ അ​വ​കാ​ശം എ​ലി​സ​ബ​ത്ത് രാ​ജ്ഞി​ക്കാ​യി. രാ​ജ്ഞി​യു​ടെ ഭ​ർ​ത്താ​വാ​യ​തി​നാ​ൽ നേ​വി​യി​ൽ കി​ട്ടേ​ണ്ട ഉ​ന്ന​ത പ​ദ​വി​ക​ൾ ന​ഷ്ട​മാ​യെ​ന്നു ഫി​ലി​പ്പു രാ​ജ​കു​മാ​ര​ൻ പ​രി​ത​പി​ക്കു​ക​യു​ണ്ടാ​യി. 2017ലാ​ണ് അ​ദ്ദേ​ഹം ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ളി​ൽ വി​ര​മി​ച്ച​ത്.എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട വി​ദേ​ശ​സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലെ​ല്ലാം ഫി​ലി​പ്പ് രാ​ജ​കു​മാ​ര​നും ഒ​പ്പം​ചേ​രാ​റു​ണ്ട്. രാ​ജ​ദ​ന്പ​തി​ക​ൾ മൂ​ന്നു​ത​വ​ണ ഇ​ന്ത്യ​യി​ലെ​ത്തി​യി​രു​ന്നു. 1961 ലാ​യി​രു​ന്നു ആ​ദ്യ​ത്തെ ഇ​ന്ത്യാ​സ​ന്ദ​ർ​ശ​നം. 1983 ലും 1997 ​ലും വീ​ണ്ടു​മെ​ത്തി​യി​രു​ന്നു.

Leave A Reply

Your email address will not be published.