എ ജി മലയാളം ഡിസ്ട്രിക്ട് ഇവാൻഞ്ചലിസം ഡിപ്പാർട്ടുമെന്റ് ഒരുക്കുന്ന കേരളാ വിമോചന യാത്രക്ക് നവംബർ 1 ന് കാസർഗോഡ് തുടക്കം

0 183

അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാൻഞ്ചലിസം ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ നവംബർ 1 മുതൽ 17 വരെ \” കേരളാ വിമോചന യാത്ര 2022 \” നടക്കും . കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരളത്തിന്റെ 14 ജില്ലകളിലൂടെയും യാത്ര കടന്നു പോകും . മദ്യം , മയക്കുമരുന്ന് , ലഹരി വസ്തുക്കളുടെ ഉപയോഗം , ആത്മഹത്യ , തുടങ്ങിയ സാമൂഹിക വിപത്തുകൾക്ക് എതിരെ യേശുക്രിസ്തുവിന്റെ സുവിശേഷം മൂലം ബോധവൽക്കരണം നടത്തും .

കാസർഗോഡ് ആരംഭിക്കുംന യാത്ര അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ .വി ടി എബ്രഹാം ഉത്‌ഘാടനം ചെയ്യും . നോർത്തേൺ സോൺ അസിറ്റന്റ് എക്‌സൈസ് കമ്മിഷണർ വൈ ഷിബു ഫ്ലാഗ് ഓഫ് നിർവഹിക്കും .ഇവാഞ്ചലിസം ഡയറക്ടർ റവ. ജെ ജോൺസൻ അധ്യക്ഷനായിരിക്കും . 17 ന് തിരുവനന്തപുരത്തു നടക്കുന്ന സമാപന സമ്മേളനം മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ടി ജെ ശാമുവേൽ ഉത്‌ഘാടനം ചെയ്യും . യാത്രക്ക് ഇവാഞ്ചലിസം കമ്മിറ്റി നേതൃത്വം നൽകും . വിവിധ സഭാ നേതാക്കന്മാർ , മന്ത്രിമാർ , ജനപ്രതിനിധികൾ , തുടങ്ങിയവർ പങ്കെടുക്കും.

Leave A Reply

Your email address will not be published.