Ultimate magazine theme for WordPress.

ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനും പെന്തെകോസ്ത് സഭകളും; സെമിനാർ ഇന്ന് വൈകിട്ട് 6-ന്

ബഹുമാനപ്പെട്ട കർത്തൃദാസന്,

ക്രിസ്തുയേശുവിൻ്റെ നാമത്തിൽ PYC-യിൽ നിന്നുള്ള സ്നേഹവന്ദനം!

ജസ്റ്റീസ് ജെ.ബി. കോശി (റിട്ട.) കമ്മീഷൻ്റെ നിർദ്ദേശാനുസരണം കേരളത്തിലെ മുഖ്യധാരാ ക്രൈസ്തവസഭകളെല്ലാം തന്നെ തങ്ങളുടെ സഭകളിലെ പിന്നാക്കാവസ്ഥയിലുള്ള ജനങ്ങളെ കണ്ടെത്തുന്നതിനുള്ള ഊർജ്ജിത ശ്രമത്തിലാണല്ലോ.

എന്നാൽ ഒട്ടുമിക്ക പെന്തെകോസ്തു സഭകൾക്കും കമ്മീഷൻ്റെ അറിയിപ്പു നേരിട്ടു ലഭിച്ചിട്ടില്ലാത്തിനാലും ഇത്തരത്തിലൊരു വിവരശേഖരണം നമ്മുടെയിടയിൽ ആദ്യത്തേതായതിനാലും മിക്കവരും ഇതെക്കുറിച്ചു ആശങ്കാകുലരാണ്.

ഈ സാഹചര്യത്തിൽ പെന്തെകോസ്തൽ യൂത്ത് കൗൺസിലിൻ്റെ (PYC) ചുമതലയിൽ ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനു നൽകുവാനുള്ള വിവരശേഖരണവുമായി (Data Collection) ബന്ധപ്പെട്ടു ഒരു പ്രത്യേക സെമിനാർ സൂം പ്ലാറ്റ് ഫോമിൽ നടത്തുവാൻ താൽപ്പര്യപ്പെടുന്നു.

തീയതിയും സമയവും: 07/06/21 തിങ്കൾ 06:00 PM

Zoom Link:
https://us02web.zoom.us/j/4752224880

Meeting ID: 4752224880
(No Passcode)

ന്യൂനപക്ഷാവകാശങ്ങളെ കുറിച്ചും, ബഹു. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ്റെ മുമ്പാകെ സമർപ്പിക്കേണ്ടുന്ന വിവരശേഖരണം നടത്തുന്നതിനെക്കുറിച്ചും അഡ്വ. പ്രകാശ് പി. തോമസ് (ജനറൽ സെക്രട്ടറി, കേരള കൗൺസിൽ ഓഫ് ചർച്ചസ്) വിശദീകരിക്കുന്നതാണ്.

ദയവായി അങ്ങയേയും, ഭരണ സമതിയിൽ നിന്നും രണ്ടു പ്രതിനിധികളെയും, സഭയുടെ യുവജന പ്രസ്ഥാനത്തിൽ നിന്നും പ്രസിഡൻ്റിനെയും സെക്രട്ടറിയേയും ഈ സെമിനാറിലേക്കു വിനയപുരസ്സരം ക്ഷണിക്കുന്നു.

PYC ക്കു വേണ്ടി,
അജി കല്ലുങ്കൽ (ജനറൽ പ്രസിഡൻ്റ്)
പാസ്റ്റർ റോയ്സൺ ജോണി
(ജനറൽ സെക്രട്ടറി

ജിനു വർഗ്ഗീസ്
(സ്റ്റേറ്റ് പ്രസിഡൻ്റ്)
പാസ്റ്റർ ജെറി പൂവക്കാല
(സ്റ്റേറ്റ് സെക്രട്ടറി)

[കൂടുതൽ വിവരങ്ങൾക്ക്: 9633335211]

Leave A Reply

Your email address will not be published.