Ultimate magazine theme for WordPress.

യഹൂതന്മാർ യിസ്രായേലിലേക്ക്…………

ഇംഫാൽ: മണിപ്പൂരിൽ നിന്നും മിസോറാമിൽ നിന്നും 250 ഇന്ത്യൻ യഹൂതന്മാർ ഇസ്രായേലിൽ എത്തി. ഇസ്രായേലിൻ്റെ നഷ്ടപ്പെട്ട പത്ത് ഗോത്രങ്ങളിൽ ഒരാളായ മനശ്ശെ ഗോത്രത്തിൻ്റെ പിൻ‌ഗാമികളാണ് മണിപ്പൂരിലുള്ള ബെനെ മെനാഷെ സമൂഹം എന്ന് വിശ്വസിക്കപ്പെടുന്നു. 27 നൂറ്റാണ്ടുകൾക്ക് മുമ്പ് അസീറിയൻ അധിനിവേശകാലത്ത് നാടുകടത്തപെട്ടവരിൽ ഒരു വിഭാഗമാണ് ഇവർ.രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം ജൂത രാജ്യത്ത് എത്തുന്ന ആദ്യ കുടിയേറ്റ സംഘമാണിത്. 1980 കളിലാണ് ബെനെ മെനാഷെ വംശജരെ ഇസ്രായേലിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നത്. 2006 ൽ ആണ് ആദ്യത്തെ കൂട്ട കുടിയേറ്റം നടന്നത്. 213 ജൂത അംഗങ്ങൾ മിസോറാമിൽ നിന്ന് കുടിയേറി. 2007 ൽ മണിപ്പൂരിൽ നിന്ന് 233 പേർ ഇസ്രായേലിലേക്ക് കുടിയേറി. ഇസ്രായേലിലെ ജൂതന്മാരുടെ കുടിയേറ്റം സുഗമമാക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയായ ഷാവേ ഇസ്രായേൽ ഇതിനകം 4,000-ത്തിലധികം ബെനെ മെനാഷെ വംശജരെ ഇസ്രായേലിലേക്ക് എത്തിച്ചുകഴിഞ്ഞു. ഇനി 6,500 പേരാണ് ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ നിന്നും പൂർവ്വിക ദേശത്തേക്ക് മടങ്ങാനുള്ള അവസരം കാത്തിരിക്കുന്നത്. ക്രിസ്തീയ വിശ്വാസികളായ ഇവർ ഔദ്യോഗികമായി യഹൂദമതം സ്വീകരിച്ചതിനുശേഷം മാത്രമേ കുടിയേറ്റം സാധ്യമാകൂ.

Leave A Reply

Your email address will not be published.