ജറുസലേം: ദക്ഷിണ ഗാസയിലെ റഫാ സിറ്റിയില്‍ ഇസ്രായേലിന്റെ സൈനിക ഓപ്പറേഷന്‍. ഹമാസ് ബന്ദികളാക്കിയ രണ്ട് ഇസ്രായേല്‍ ബന്ദികളെ മോചിപ്പിച്ചതായി ഐഡിഎഫ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സൈനിക നീക്കം നടന്നത്. ഇനിയും നൂറിലധികം പേര്‍ ഹമാസിന്റെ കസ്റ്റഡിയിലുണ്ട്.റഫയിലെ ദക്ഷിണ അതിര്‍ത്തിയിലുള്ള റെസിഡെന്‍ഷ്യല്‍ കെട്ടിടത്തില്‍ നിന്നാണ് രണ്ട് ബന്ദികളെ സൈന്യം കണ്ടെത്തിയത്. അതേസമയം സൈനിക നീക്കത്തിനിടെ ഏഴ് പേര്‍ക്ക് പരിക്ക് ഏൽക്കുകയും ചെയ്തു . പതിനേഴോളം വ്യോമാക്രണങ്ങളെയാണ് ഇസ്രായേല്‍ നടത്തിയതെന്ന് പലസ്തീന്‍ അധികൃതര്‍ പറയുന്നു.
