Ultimate magazine theme for WordPress.

ചാവുകടൽ ചുരുളുകൾ കണ്ടെത്തി, ഇസ്രായേലി പുരാവസ്തു ഗവേഷകർ

ജെറുസലേം: 1,900 വർഷങ്ങൾക്ക് മുമ്പ് റോമിനെതിരായ ഒരു യഹൂദ കലാപത്തിനിടെ മറച്ചുവെച്ചതായി വിശ്വസിക്കപ്പെടുന്ന ബൈബിൾ വചനങ്ങൾ ഉൾക്കൊള്ളുന്ന ഡസൻ കണക്കിന് പുതിയ ചുരുൾ ശകലങ്ങൾ ചാവുകടൽ തീരത്തുള്ള
മരുഭൂമിയിലെ ഒരു ഗുഹയിൽ നിന്ന് കണ്ടെത്തിയതായി ഇസ്രായേലി പുരാവസ്തു ഗവേഷകർ കഴിഞ്ഞയാഴ്ച അറിയിച്ചു. ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റിയുടെ കണക്കനുസരിച്ച് സെഖറിയയുടെയും നഹൂമിന്റെയും പുസ്തകങ്ങളിൽ നിന്നുള്ള താളുകൾ, ഗ്രീക്ക് പാഠത്തിന്റെ ശകലങ്ങൾ എന്നിവ എ.ഡി ഒന്നാം നൂറ്റാണ്ടിൽ എഴുതിയതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 60 വർഷത്തിനുള്ളിൽ ജറുസലേമിന് തെക്ക് മരുഭൂമിയിൽ നടന്ന പുരാവസ്തു ഗവേഷണങ്ങളിൽ കണ്ടെത്തിയ ആദ്യത്തെ പുതിയ ചുരുളുകളാണ് അവ.

1940 കളിലും 1950 കളിലും ഖുമ്രാനടുത്തുള്ള വെസ്റ്റ്ബാങ്കിലെ മരുഭൂമിയിലെ ഗുഹകളിൽ നിന്ന് കണ്ടെത്തിയ യഹൂദഗ്രന്ഥങ്ങളുടെ ഒരു ശേഖരമായ ചാവുകടൽ ചുരുളുകളിൽ, ബി.സി. മൂന്നാം നൂറ്റാണ്ട് മുതൽ ഏ.ഡി. ഒന്നാം നൂറ്റാണ്ട് വരെയുള്ള ബൈബിൾ ഗ്രന്ഥങ്ങളുടെ ആദ്യകാല പകർപ്പുകളും യഹൂദ വിഭാഗത്തിന്റെ വിശ്വാസങ്ങളുടെ ഏറ്റവും പഴക്കമുള്ള രൂപരേഖയും അവയിൽ ഉൾപ്പെടുന്നു. ഇപ്പോഴത്തെ ചുരുളുകൾ എ.ഡി 132 നും 136 നും ഇടയിൽ ഹഡ്രിയൻ ചക്രവർത്തിയുടെ ഭരണകാലത്ത് റോമിനെതിരായ ജൂതരുടെ സായുധ കലാപം- “ബാർകൊച്ച്ബ”- സമയത്ത്, ഗുഹയിൽ സൂക്ഷിച്ച ചുരുളിന്റെ ഭാഗമായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. ഈ പ്രദേശത്തെ മറ്റ് ഗുഹകളിൽ നിന്ന് ലഭിച്ച, വികല്പങ്ങളും അമ്പടയാളങ്ങളും അടിച്ച നാണയങ്ങളും ആ കാലഘട്ടത്തിൽ നിന്നുള്ളതാണ് എന്നതാണ് ഈ അനുമാനത്തിനു കാരണം.

കഴിഞ്ഞ നാലുവർഷമായി, ഇസ്രായേലി പുരാവസ്തു ഗവേഷകർ യഹൂദ്യ മരുഭൂമിയിലെ മലയിടുക്കുകളിൽ സ്ഥിതിചെയ്യുന്ന ഗുഹകളിലെ ചുരുളുകളും മറ്റ് അപൂർവ പുരാവസ്തുക്കളും തേടി ഒരു വലിയ കാമ്പയിൻ ആരംഭിച്ചു. കവർച്ചക്കാരും മറ്റും ഇപ്രകാരമുള്ള ഭൂപ്രദേശങ്ങളെ നശിപ്പിക്കുന്നതിനുമുമ്പ് അവ കണ്ടെത്തുക, കരിഞ്ചന്തയുമായി ബന്ധപ്പെട്ട് പുരാവസ്തുക്കൾ തിരയുന്ന പുരാവസ്തു തലങ്ങളും ഡാറ്റയും നശിപ്പിക്കുക എന്നിവയൊക്കെയാണ് ഇതിന്റെ ലക്ഷ്യം.

Leave A Reply

Your email address will not be published.