Ultimate magazine theme for WordPress.

ഇസ്രായേല്‍ ബന്ധം; വാര്‍ത്ത നിഷേധിച്ച് ഖത്തറും സൗദിയും

ദോഹ: ഖത്തറും സൗദിയും അടക്കം നാല് രാജ്യങ്ങളുമായുള്ള ബന്ധം ഉടന്‍ തന്നെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനക്കെതിരെ ഖത്തറും സൗദിയും രംഗത്ത്. ദി ന്യൂ അറബ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫലസ്തീന്‍ വിഷയത്തില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാതെ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദി ന്യൂ അറബ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ ജുബൈറും ഇതേ വിഷയത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ നിലപാടിനെ തള്ളി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നാലോളം അറബ് രാഷ്ട്രങ്ങളുമായി ഇസ്രായേല്‍ ഉടന്‍ ബന്ധം സ്ഥാപിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് ഖത്തറും സൗദിയും ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിരിക്കുന്നത്.

Leave A Reply

Your email address will not be published.