Ultimate magazine theme for WordPress.

ഇറാഖി സര്‍ക്കാരിന്റെ ക്രിസ്തുമസ് സമ്മാനം

ക്രിസ്തുമസ് ദിനം പൊതു അവധി ആയി അംഗീകരിച്ചു ഇറാക്ക്

മൊസ്യൂൾ: ഡിസംബർ 16 ന് ഇറാഖി പാർലമെന്റ് ‘ചേംബർ ഓഫ് കൊമേഴ്സി’ൽ അവതരിപ്പിച്ച ബില്ലിലൂടെയാണ് നിർണായകമായ ഈ നയതീരുമാനം കൈക്കൊണ്ടത്. സുരക്ഷാഭീഷണി പൂർണമായി അകന്നിട്ടില്ലെങ്കിലും ഭരണകൂടത്തിന്റെ പുതിയ തീരുമാനത്തെ സന്തോഷത്തോടെ സ്വീകരിക്കുകയാണ് ഇറാഖി ക്രൈസ്തവർ, ഈ പ്രഖ്യാപനം ഇറാഖി ക്രൈസ്തവർക്കുള്ള സര്‍ക്കാരിന്റെ ക്രിസ്തുമസ് സമ്മാനമായി ഇതിനെ നിരീക്ഷിക്കപ്പെടുന്നു. ക്രിസ്മസ് ദിനം ഒറ്റത്തവണ മാത്രം പൊതുഅവധിയായി 2008ൽ ഇറാഖ് പ്രഖ്യാപിച്ചിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ദേശീയതലത്തിൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായില്ല. ദേശീയ അവധി ദിനങ്ങൾ പുനക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് 2018ൽ നടന്ന ചർച്ചയിൽ, ക്രിസ്മസ് പൊതുഅവധി ദിനമായി മാറ്റാൻ കാബിനറ്റ് അംഗീകാരം നൽകിയിരുന്നു.
അതുസംബന്ധിച്ച തീരുമാനത്തിലാണ് ഇപ്പോൾ പാർലമെന്റ് അംഗീകാരം നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 17ന് ഇറാഖി പ്രസിഡന്റ് ബര്‍ഹാം സാലിയുമായി കല്‍ദായ പാത്രിയാര്‍ക്കീസായ കര്‍ദ്ദിനാള്‍ ലൂയീസ് റാഫേല്‍ സാകോ നടത്തിയ കൂടിക്കാഴ്ചക്കിടയില്‍ ഇറാഖില്‍ ക്രിസ്തുമസ് വാര്‍ഷിക അവധിയായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. പ്രസിഡന്റ് ബർഹാം സാലിഹുമായുള്ള കൂടിക്കാഴ്ചയിൽ, ക്രിസ്മസ് ദിനം പൊതു അവധിയാക്കണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചിരുന്നു. ഇറാഖി പാര്‍ലമെന്റിന്റെ തീരുമാനത്തെ കര്‍ദ്ദിനാള്‍ സാകോ അഭിനന്ദിച്ചു.

Leave A Reply

Your email address will not be published.