Ultimate magazine theme for WordPress.

ഐപിസി യുഎഇ റീജിയൻ വാർഷിക കൺവെൻഷൻ നവംബർ 23 മുതൽ

ദുബായ്: ഐപിസി യുഎഇ റീജിയൻ വാർഷിക കൺവെൻഷൻ നവംബർ 23, 24, 25 തീയതികളിൽ സൂം പ്ലാറ്റ് ഫോമിൽ നടക്കും. ദിവസവും വൈകീട്ട് 7:30 മുതൽ 9:30 വരെ നടക്കുന്ന കൺവെൻഷനിൽ പാസ്റ്റർ സാബു വർഗ്ഗീസ് ഹ്രൂസ്റ്റൺ), ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് , പാസ്റ്റർ കെ.എം ജോസഫ് പെരുമ്പാവൂർ എന്നിവർ പ്രസംഗിക്കും. റീജിയൻ പ്രസിഡണ്ട് പാസ്റ്റർ രാജൻ എബ്രഹാം, ഉൽഘാടനം ചെയ്യും. റീജിയൻ ഭാരവാഹികളായ പാസ്റ്റർ കെ.വൈ. തോമസ് , പാസ്റ്റർ അലക്സ് അബ്രഹാം , പാസ്റ്റർ ഷൈനോജ് നൈനാൻ, ജേക്കബ് വർഗ്ഗീസ്, രാജു ജോൺ, ഡെനീസ് തോമസ് എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷനിൽ ഐപിസി. ഇമ്മാനുവേൽ ദുബായ്, ഐപിസി അജ്മാൻ. ഐപിസി ഫിലദൽഫിയ ദുബായ് ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. എല്ലാ വർഷവും നടക്കുന്നത് പോലെ ഈ വർഷവും

ഡിസംബർ 2 ന് രാവിലെ 9:30 മുതൽ 12:30 വരെ സൂം പ്ലാറ്റ്ഫോമിൽ റീജിയൻ ആരാധന നടക്കും എന്ന് റീജിയൻ പ്രസിഡണ്ട് പാസ്റ്റർ രാജൻ എബ്രഹാം അറിയിച്ചു.

പ്രമുഖ

[contact-form][contact-field label=\”Name\” type=\”name\” required=\”true\” /][contact-field label=\”Email\” type=\”email\” required=\”true\” /][contact-field label=\”Website\” type=\”url\” /][contact-field label=\”Message\” type=\”textarea\” /][/contact-form]

ഓൺലൈൻ മാധ്യമങ്ങളിൽ ഈ സമ്മേളനങ്ങൾ തൽസമയം കാണാവുന്നതാണ്.

Leave A Reply

Your email address will not be published.