Ultimate magazine theme for WordPress.

ഐ.പി.സി. കേരളാ സ്റ്റേറ്റ് കൺവൻഷൻ ഡിസം .17 മുതൽ 20

കുമ്പനാട് : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ കേരളാ സ്റ്റേറ്റ് കൺവൻഷൻ ഡിസം . 17 മുതൽ 20 വരെ വിവിധ ഓൺലൈൻ വേദികളിലായി നടക്കും . ഡിസംബർ 17 ന് വ്യാഴാഴ്ച വൈകിട്ട് 6.30 ന് സംസ്ഥാന വൈസ് പ്രസിഡണ്ട് പാസ്റ്റർ സി.സി ഏബ്രഹാം ഉദ്ഘാടനം ചെയ്യും . അഭിഷിക്തരായ ദൈവ ദാസന്മാർ വചന ശുശ്രൂഷകൾ നിർവഹിക്കും . എല്ലാ ദിവസവും വൈകിട്ട് 6.30 ന് പൊതുയോഗവും സമാപന ദിവസമായ ഡിസം . 20 ന് ഞായറാഴ്ച പകൽ സംയുക്ത സഭാ യോഗവും നടക്കും .

നവം .11 ന് കുമ്പനാട് സഭാ ആസ്ഥാനത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റർ സി.സി.ഏബ്രഹാം അദ്ധ്യക്ഷനായി നടന്ന കൺവൻഷന്റെ ആലോചന റിൽ സംസ്ഥാന സെക്രട്ടറി ഷിബു നെടുവേലിൽ

അവലോകന ചർച്ചയ്ക്ക് നേതൃത്വം നല്കി . പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ ( ജനറൽ കൺവീനർ ) , ജോൺസൺ മാത്യു കോട്ടയം , സജി മത്തായി കാതേട്ട് ( ജനറൽ ജോയിന്റ് കൺവീനേഴ്സ് ) , അജി കല്ലുങ്കൽ ( മ്യൂസിക് കൺവീനർ ) , ഫിന്നി പി മാത്യു , വെസ്ലി ഏബ്രഹാം ( ഇവന്റ് കൺവീനേഴ്സ് ) പാസ്റ്റർ അലക്സ് പാപ്പച്ചൻ ( ലോജിസ്റ്റിക് കൺവീനർ ) , പി.എം ഫിലിപ്പ് , കുഞ്ഞച്ചൻ വാളകം , പാസ്റ്റർ ബിജോയ് കുര്യാക്കോസ് , ബോബി തോമസ് ( ഫിനാൻസ് കൺവീനേഴ് ) എന്നിവർ കൺവൻഷന്റെ ഒരുക്കങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്ക് നേതൃത്വം നല്കി .

Leave A Reply

Your email address will not be published.