Ultimate magazine theme for WordPress.

ക്ലാസ്‌റൂമിലേക്ക് ബൈബിൾ കൊണ്ടുവരാൻ നിര്‍ദേശം

ബെംഗളൂരു: വിദ്യാർത്ഥികളോട് ക്ലാസിലേക്ക് ബൈബിൾ കൊണ്ടുവരാനാണ് ബെംഗളൂരുവിലെ ക്ലാരൻസ് ഹൈസ്‌കൂൾ നിർദേശിച്ചിരിക്കുന്നത്. കുട്ടികൾ സ്‌കൂളിലേക്ക് ബൈബിൾ കൊണ്ടുവരുന്നത് എതിർക്കില്ലെന്ന് രക്ഷിതാക്കളിൽനിന്ന് അധികൃതർ ഇതിനകം ഉറപ്പ് എഴുതിവാങ്ങിച്ചിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധവുമായി ജനജാഗ്രതി സമിതി അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി. ഭരണഘടനയുടെ 25, 30 വകുപ്പുകളുടെ ലംഘനമാണെന്നും, ക്രിസ്ത്യൻ സമുദായത്തിൽ പെടാത്ത വിദ്യാർത്ഥികൾ സ്‌കൂളിൽ പഠിക്കുന്നുണ്ടെന്നും അവരെ ബെബിൾ വായിക്കാൻ സ്‌കൂൾ മാനേജ്‌മെന്റ് നിർബന്ധിക്കുകയാണെന്നും ജനജാഗ്രതി സമിതിയുടെ സംസ്ഥാന വക്താവ് മോഹൻ ഗൗഡ പറഞ്ഞു.

എന്നാൽ , ഈ നടപടിയെ ന്യായീകരിച്ചുകൊണ്ട് സ്‌കൂൾ അധികൃതരും രംഗത്തുവന്നു. ബൈബിൾ അധിഷ്ഠിത വിദ്യാഭ്യാസമാണ് തങ്ങൾ നൽകുന്നതെന്നാണ് സ്‌കൂളിന്റെ നിലപാട്. പതിനൊന്നാം ക്ലാസിന്റെ അഡ്മിഷൻ ഫോമിൽ ഇതുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ മാതാപിതാക്കൾ ഒപ്പിട്ടുനൽകുന്നുണ്ടെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി. ആ പ്രസ്താവന പ്രകാരം കുട്ടി ബൈബിൾ പഠനവുമായി ബന്ധപ്പെട്ട സൺഡേ സ്‌കൂളിലും മറ്റ് ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതും ക്ലാസിൽ ബൈബിൾ കൊണ്ടുപോകുന്നതും മാതാപിതാക്കൾ എതിർക്കാൻ പാടില്ല എന്ന വ്യവസ്ഥയുണ്ട്.

ഭഗവത് ഗീതയും മഹാഭാരതവും സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ കർണാടക സർക്കാർ ആലോചിക്കുന്നതായുള്ള വാർത്തകൾക്കു പിന്നാലെയാണ് ക്ലാരൻസ് സ്‌കൂളിലെ നീക്കം. അടുത്ത അധ്യയന വർഷം മുതൽ ഹിന്ദു പുരാണങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനാണ് നീക്കം നടക്കുന്നത്. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave A Reply

Your email address will not be published.