Ultimate magazine theme for WordPress.

മുൻ കനേഡിയൻ പ്രധാനമന്ത്രിയും നോബൽ സമ്മാന ജേതാവുമായ ലെസ്റ്റർ ബി പിയേഴ്സന്റെ പേരിലുള്ള 1 മില്യൺ ദിർഹം സ്കോളർഷിപ്പിന് യുഎഇയിലെ ഇന്ത്യൻ വിദ്യാർത്ഥിയെ തിരഞ്ഞെടുത്തു

അബുദാബി: കാനഡയിലെ ടൊറന്റോ സർവകലാശാലയിൽ മുൻ കനേഡിയൻ പ്രധാനമന്ത്രിയും നൊബേൽ സമ്മാന ജേതാവുമായ ലെസ്റ്റർ ബി പിയേഴ്സന്റെ പേരിലുള്ള സ്കോളർഷിപ്പ് യു എ ഇ ആസ്ഥാനമായുള്ള ഇന്ത്യൻ വിദ്യാർത്ഥിക്ക്.ട്യൂഷൻ ഫീസ്, താമസ ചെലവുകൾ, ഭക്ഷണം, പുസ്തകങ്ങൾ, സ്റ്റേഷനറി, ആരോഗ്യ ഇൻഷുറൻസ്, ആകസ്മിക ചെലവുകൾ എന്നിവ പൂർണമായും ഉൾക്കൊള്ളുന്ന സ്കോളർഷിപ്പിന്റെ ആഗോള സ്വീകർത്താക്കളിൽ 37 പേരുടെ പട്ടികയിൽ അബുദാബിയിലെ ജെഎംഎസ് യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിലെ മുൻ വിദ്യാർത്ഥിനിയായ കാൻഡസ് സാറ സിജു ഇടം നേടി. നാല് വർഷത്തേക്ക് കാൻഡസിന്റെ ബിരുദ പഠന കാലയളവിലേക്ക്.ലോകമെമ്പാടുമുള്ള അസാധാരണ വിദ്യാർത്ഥികളെ ടൊറന്റോ സർവകലാശാലയിൽ പഠിക്കാൻ കൊണ്ടുവരുന്നതിനാണ് ലെസ്റ്റർ ബി പിയേഴ്സൺ ഇന്റർനാഷണൽ സ്കോളർഷിപ്പ് പദ്ധതി കൊണ്ടുവന്നത്

Leave A Reply

Your email address will not be published.