Ultimate magazine theme for WordPress.

ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി ഇന്ത്യ

ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി ഇന്ത്യ. ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏഷ്യ പവര്‍ ഇന്‍ഡക്‌സ് 2021 ന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏഷ്യയിലെ രാജ്യങ്ങളുടെ വിഭവങ്ങളുടെയും സ്വാധീനത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്കിംഗ് തയ്യാറാക്കിയത്. ഇതിന് പുറമെ നിലവിലെ അധികാര വിതരണത്തേയും അധികാരം കൈകാര്യം ചെയ്യുന്നതിലെ രീതികളും പട്ടിക വിലയിരുത്തുന്നുണ്ട്. 2020നേക്കാളും പോയിന്റുകളില്‍ പിന്നിലാണ് ഇന്ത്യയുടെ നിലവിലെ സ്ഥാനം. 2020നെ അപേക്ഷിച്ച് ആകെയുള്ള പോയിന്റില്‍ രണ്ട് പോയിന്റാണ് ഇന്ത്യക്ക് കുറവ് വന്നിട്ടുളളത്. സാമ്പത്തിക ശേഷി, സൈനിക ശേഷി, പ്രതിരോധ ശേഷി, സാംസ്‌കാരിക സ്വാധീനം എന്നിവയിലും ഏഷ്യയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.എന്നാല്‍ ഇന്ത്യ സൈനിക ശൃംഖലയില്‍ ഏഴാം സ്ഥാനത്ത് തുടരുകയാണ്. ഇതിലൂടെ പ്രാദേശിക സൈനിക നയങ്ങളിലെ പുരോഗതിയാണ് പ്രതിഫലിക്കുന്നത്. അതേസമയം, സാമ്പത്തിക ശൃംഖലയില്‍ ഇന്ത്യ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയടക്കമുള്ള വികസ്വര സമ്പദ്ഘടനയേ കൊവിഡ് കാലം സാരമായി ബാധിച്ചിട്ടുണ്ട്. യു.എസ്, ചൈന, ജപ്പാന്‍, ഇന്ത്യ, റഷ്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, തായ്ലന്‍ഡ് എന്നിവയാണ് ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും വലിയ ശക്തമായ ആദ്യ 10 രാജ്യങ്ങളെന്ന് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. വളര്‍ച്ചയുടെ കാര്യത്തില്‍ താഴേയ്ക്കുള്ള പോക്ക് 2021ല്‍ അമേരിക്ക മെച്ചപ്പെടുത്തുകയും രണ്ട് സുപ്രധാന റാങ്കിംഗുകളില്‍ ചൈനയെ മറികടക്കുകയും ചെയ്തു.
ഇന്തോ പസഫിക് മേഖലയില്‍ അധികാരത്തിന്റെ കാര്യത്തില്‍ ആദ്യമായി ചൈന പിന്നോട്ട് പോയതായും റിപ്പോര്‍ട്ട് വിശദമാക്കുന്നു. 2030 ആകുമ്പോഴേയ്ക്കും തായ്വാനും അമേരിക്കയ്ക്കും സിംഗപ്പൂരും വലിയ സാമ്പത്തിക സ്ഥിതിയിലേക്കെത്താനുള്ള സാധ്യത കാണുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

1 Comment
  1. sklep says

    Wow, amazing blog format! How long have you been blogging for?
    you make running a blog glance easy. The entire glance of your site
    is great, as neatly as the content material! You can see similar here sklep internetowy

Leave A Reply

Your email address will not be published.