Ultimate magazine theme for WordPress.

പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ സെറാമ്പൂർ സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പരീക്ഷാകേന്ദ്രം ഉദ്ഘാടനം ഇന്ന്

പുനലൂർ: , കേരളത്തിലെ 1927- ൽ തുടക്കം കുറിച്ച, ആദ്യകാല വചന പാഠശാലകളിലൊന്നായ ബഥേൽ ബൈബിൾ കോളേജ് പുനലൂരിന്റെ വേദശാസ്ത്ര പരിശീലന രംഗത്തെ പുതിയ പുതിയ കാൽവെപ്പ്. സെറാമ്പൂർ സർവ്വകലാശാലയുടെ (സെനറ്റ്) വിദൂര വിദ്യാഭ്യാസ വിഭാഗമായ SCEPTRE (Senate Center for Extension and Pastoral Theological Research) ന്റെ ഔദ്യോഗിക പരീക്ഷാകേന്ദ്രത്തിന്റെ സമർപ്പണവും സ്തോത്ര ശുശ്രൂഷയും ഡിസംബർ 23 ബുധനാഴ്ച (23.12. 2020) രാവിലെ 10.30 ന് ബഥേൽ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. ബി.ബി.സി. ചെയർമാൻ റവ.ഡോ. പി.എസ്. ഫിലിപ് ഉദ്ഘാടനവും പ്രിൻസിപ്പൽ റവ.റ്റി.സ്. സാമുവൽകുട്ടി മുഖ്യസന്ദേശവും നൽകും.
സൂം ആപ്ലിക്കേഷനിലൂടെയും പുനലൂർ ബൈബിൾ കോളേജിന്റെ ഫെയ്സ്ബുക്ക് പേജിലും തത്സമയം വീക്ഷിക്കാവുന്നതാണ്.
സൂം ID: 3452996143
പാസ്കോഡ്: CCB@7291

Leave A Reply

Your email address will not be published.