Ultimate magazine theme for WordPress.

കാർഗിലിൻ്റെ ഓർമ്മകളിൽ

ബ്ലസിൻ ജോൺ മലയിൽ

ഹിമാലയൻ മലനിരകളിലെ മൈനസ് 30 ഡിഗ്രി വരെ തണുപ്പിലെത്തുന്ന കാർഗിലിലേക്ക്
ശ്രീനഗറിൽ നിന്ന് ഇരുനൂറ്റിരണ്ട് കിലോമീറ്റർ ദൂരം. ഇരുപത്തിരണ്ട് വർഷം മുമ്പ് നമ്മുടെ സൈന്യം അവിടെ നേടിയത് ചരിത്ര വിജയം.

1999 മേയ് 8 മുതൽ ജൂലൈ 26 വരെയായിരുന്നു യുദ്ധം.
16,000 മുതൽ 18,000 അടിവരെ ഉയരത്തിലുള്ള നിരകളിലേക്ക് പാക് പട്ടാളവും ഭീകരരും നുഴഞ്ഞുകയറി.ഓപ്പറേഷൻ ബദ്രി എന്നായിരുന്നു നുഴഞ്ഞുകയറ്റത്തിന് പാക്കിസ്ഥാൻ കൊടുത്ത പേര്.

ആയുധധാരികളുടെ
സാന്നിധ്യം മനസിലാക്കി ആട്ടിടയർ നൽകിയ സൂചനയെ തുടർന്ന് പട്രോളിംഗിനിറങ്ങിയ ക്യാപ്റ്റൻ സൗരഭ് കാലിയയുടെ സംഘം തിരികെ വന്നില്ല. അതോടെ ശത്രുക്കളെ തുരത്താൻ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ വിജയ് ആരംഭിച്ചു.

കശ്മീർ പ്രശ്‌നം അന്താരാഷ്ട്രവൽക്കരിക്കാനായിരുന്നു പാകിസ്ഥാൻ്റെ ശ്രമം. രണ്ടു ലക്ഷം സൈനികരെ അണിനിരത്തി ഇന്ത്യ ശക്തമായി തിരിച്ചടിച്ചെങ്കിലും 527 സൈനികർക്ക് ജീവൻ നഷ്ടമായി.

ഇവരുടെ ഓർമയാണ് എല്ലാ വർഷവും ജൂലായ് 26ന് നടത്തുന്ന കാർഗിൽ വിജയദിവസം.

ബ്ലസിൻ ജോൺ മലയിൽ

Leave A Reply

Your email address will not be published.