Ultimate magazine theme for WordPress.

രാ​ജ്യ​ത്ത് കോ​വി​ഡ് മൂ​ന്നാം ത​രം​ഗ ഭീ​ഷ​ണി ഉ​യ​രു​ന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ങ്കി​ലും മൂ​ന്നാം ത​രം​ഗ ഭീ​ഷ​ണി ഉ​യ​രു​ന്നു. ആ​ഗോ​ള​ത​ല​ത്തി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ൽ കോ​വി​ഡ് മൂ​ന്നാം ത​രം​ഗ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​ത്.
ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക് പ്ര​കാ​രം ര​ണ്ടു മാ​സ​ത്തി​നി​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ കോ​വി​ഡ് കേ​സു​ക​ളു​ടെ​യും മ​ര​ണ​ങ്ങ​ളു​ടെ​യും എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന ഉ​ണ്ടാ​യ​താ​യി ഡ​ബ്യൂ​എ​ച്ച്ഒ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടെ​ഡ്രോ​സ് അ​ഥ​നോ ഗ​ബ്രി​യേ​സ​സ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ലോ​ക​ത്ത് എ​ല്ലാ​യി​ട​ത്തും കോ​വി​ഡ് വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ വൈ​റ​സി​നു ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച് ആ​ഗോ​ള വ്യാ​പ​ക​മാ​വു​മെ​ന്നും ഗ​ബ്രി​യേ​സ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.ക​ഴി​ഞ്ഞാ​ഴ്ച​ത്തെ കോ​വി​ഡ് ആ​ഗോ​ള ക​ണ​ക്കു​ക​ളി​ൽ 49,000 വ​രെ വ​ർ​ധ​ന​യാണു​ള്ള​ത്. 30 ല​ക്ഷം കേ​സു​ക​ളാ​ണ് ആ​കെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക​ളി​ൽ 4-5 ശ​ത​മാ​നം വ​രെ​യാ​ണ് വ​ർ​ധ​ന. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും തെ​ക്ക് കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ് മ​ര​ണ​ങ്ങ​ളി​ലും വ​ർ​ധ​ന​യു​ണ്ട്.

Leave A Reply

Your email address will not be published.