Ultimate magazine theme for WordPress.

കർണാടകയിൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശ്രുഷുഷകൻ ഡാമിൽ മുങ്ങി മരണമടഞ്ഞു.

ബംഗളുരു : ഉത്തര കന്നഡ ജില്ലയിലെ സിർസി എബനേസർ അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശ്രുഷുഷകൻ കർത്തൃദാസൻ പാസ്റ്റർ ശിവകുമാരാണ് (36 വയസ്സ്) ഡിസംബർ 27 തിങ്കളാഴ്ച്ച ഗൗരിബിദനൂർ ദണ്ഡിഗനഹള്ളി ഡാമിൽ ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരണമടഞ്ഞത്. ഡിസംബർ 27 തിങ്കളാഴ്ച്ച രാവിലെ മുതൽ തന്നെ തിരച്ചിൽ നടത്തിയെങ്കിലും ഡിസംബർ 28 ചൊവ്വാഴ്ച്ചയാണ് മൃതദേഹം കണ്ട് കിട്ടിയത്. പാസ്റ്റമാരായ പോൾ തങ്കയ്യ, ബിനു മാത്യു, ബെൻ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ച് മൃതദേഹം ലഭിക്കുവാനായി പ്രാർത്ഥിച്ചിരുന്നു.
മൈസൂർ ജില്ലയിലെ ചന്നപട്ടണ ഹുള്ളഹള്ളി സ്വദേശിയായ ശിവകുമാർ എന്ന സാമുവേൽ സുവിശേഷ പ്രവർത്തനത്തിൽ മുൻനിരയിലുള്ള യുവ ശ്രുഷഷകനായിരുന്നു. സിർസിയിലെ തന്റെ സഭാ ശ്രുഷഷക്ക് നേരെ നിരവധി തവണ സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടുവെങ്കിലും ക്രിസ്തുവിന്റെ വിശ്വസ്ത ഭടനായി തന്നെ കർത്താവ് ഏല്പിച്ച ശ്രുഷുഷ തുടരുകയായിരുന്നു.
ക്രിസ്തുമസ് ആരാധനയും, ഞാറാഴ്ചത്തെ വിശുദ്ധ സഭാ ആരാധനയും നടത്തിയ ശേഷം ആയിരുന്നു തന്റെ ഭാര്യാ സഹോദരന്റെ കുട്ടിയെ കാണുവാൻ ഗൗരിബിദിനൂരിലെ വീട്ടിലേക്ക് തന്റെ കുടുംബത്തോടൊപ്പം പോയത്. വളരെ ക്ഷീണിതനായ പാസ്റ്റർ ശിവകുമാർ ബന്ധുക്കളോടൊപ്പം ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ നിർഭാഗ്യവശാൽ മുങ്ങി താഴുകയായിരുന്നു.
മൃതദേഹം ഗൗരിബിദനൂർ ഹോസ്പിറ്റലിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ജനുവരി 28 ചൊവ്വാഴ്ച്ച രാത്രി ചിക്കബലാപൂരിൽ നിന്നും മൈസൂരിലെ ഷെക്കേന അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിൽ കൊണ്ട് വന്ന ശേഷം സംസ്കാര ശ്രുഷുഷ ഡിസംബർ 29 ബുധനാഴ്ച്ച രാവിലെ 9 മണിക്ക് പാസ്റ്റർ ശിവകുമാറിന്റെ ജന്മ സ്ഥലമായ ചന്നപട്ടണ ഹുള്ളഹള്ളിയിൽ നടത്തും.
ഭാര്യ : സിസ്റ്റർ യാശോദ ശിവകുമാർ. മക്കൾ : പ്രാജ്വാൾ (12 വയസ്സ്), കൃപ (6 വയസ്സ്). ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെയും, പ്രിയപെട്ടവരെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

2 Comments
  1. dobry sklep says

    Wow, wonderful blog structure! How lengthy have you been running a
    blog for? you made running a blog glance easy. The overall look of your site is wonderful, let alone the content!
    You can see similar here sklep online

  2. Auto Approve List says

    Hey there! Do you know if they make any plugins to
    assist with SEO? I’m trying to get my blog to rank for some targeted keywords but I’m not seeing
    very good success. If you know of any please share.
    Kudos! I saw similar article here: Scrapebox List

Leave A Reply

Your email address will not be published.