Ultimate magazine theme for WordPress.

ഇടുക്കി ഡാം നാളെ തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തൊടുപുഴ: ഇടുക്കി ഡാം തുറക്കാന്‍ തീരുമാനമായി. നാളെ രാവിലെ 11 മണിക്ക് രണ്ടു ഷട്ടറുകള്‍ തുറക്കാനാണ് തീരുമാനം. ഇന്ന് വൈകീട്ട് ആറു മണിയോടെ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലാണ് അടിയന്തര തീരുമാനം.

നിലവില്‍ ജലനിരപ്പ് 2397.38 അടിയായി ഉയര്‍ന്നു. സംഭരണ ശേഷിയുടെ 94 ശതമാനം വരും ഇത്. നാളെ രാവിലെ ഏഴു മണിയോടെ അപ്പര്‍ റൂള്‍ ലെവലായ 2398.86 അടിയില്‍ ജലനിരപ്പ് എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തിലാണ് ഡാം തുറക്കാന്‍ തീരുമാനം. 65-ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും.

നേരത്തെ, ഇന്ന് രാവിലെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം. അണക്കെട്ട് തുറക്കുന്നതിനാല്‍ പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.

Sharjah city AG