Ultimate magazine theme for WordPress.

അറിയാം ചില ചോക്ളേറ്റ് വിശേഷങ്ങൾ

ബ്ലസിൻ ജോൺ മലയിൽ

മിഠായിയുടെയോ ഡെസേര്‍ട്ടിൻ്റെയോ ഷെയ്ക്കിൻ്റയോ ഒക്കെ രൂപത്തിൽ മുമ്പിൽ പ്രത്യക്ഷപ്പെടുന്ന ചോക്ളേറ്റിനെ തീർച്ചയായും നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടാകും.

സൗത്ത് അമേരിക്കയിലും മെക്സിക്കോയിലും
മാത്രം ലഭ്യമായിരുന്ന ചോക്ലേറ്റ് 1550 ലാണ് യൂറോപ്പിലെത്തുന്നത്. അതിൻ്റെ ഓർമ്മയ്ക്കാണ് ജൂലൈ 7 ചോക്ളേറ്റ് ദിനമായി ആചരിക്കുന്നതും ! ചില രാജ്യങ്ങളിൽ തീയതികൾക്ക് വ്യത്യാസമുണ്ട്!!

പഞ്ചസാരയും മറ്റും ചേര്‍ക്കാത്ത ഡാര്‍ക്ക് ചോക്ലേറ്റ് മിതമായി കഴിക്കുന്നത് ഹൃദയഭിത്തികള്‍ക്ക് നല്ലതാണ്. സ്ഥിരമായി കഴിക്കുന്നവരിൽ ഹൃദ്രോഗ സാധ്യത മൂന്നിലൊന്ന് കുറയുമത്രേ! കൂടാതെ രക്തസമ്മര്‍ദവും കൊളസ്ട്രോളും നിയന്ത്രണ വിധേയമാകും.

ചിന്താശേഷിയും ഓര്‍മ്മശക്തിയും വര്‍ധിപ്പിക്കാൻ സഹായിക്കുന്ന ഈ ചോക്ളേറ്റ്
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും നല്ലതാണ്. നല്ല രീതിയില്‍ ദഹനം നടക്കാൻ സഹായിക്കുന്നുവെന്നതാണ് മറ്റൊരു സവിശേഷത.
അമിതഭാരവും പൊണ്ണത്തടിയും കുറയും.

ഫിറ്റ്നസ് പരിശീലന സമയത്ത് അൽപ്പം ഇരുണ്ട ചോക്ലേറ്റ് കഴിക്കണം.കാരണം ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കാൻ അത് വഴിയൊരുക്കും.

കൊക്കോയില്‍ അടങ്ങിയിട്ടുള്ള തീയോബ്രൊമൈന്‍ എന്ന പദാര്‍ത്ഥം തൊണ്ടവേദനയ്ക്കും ചുമയ്ക്കും ഫലപ്രദം.ആന്റി ബയോട്ടിക്കളുടെയും ഹെല്‍പ്പര്‍ സെല്ലുകളുടെയും പ്രവര്‍ത്തനത്തെ ഉത്തേജിപ്പിച്ച് ശരീരത്തിന്റെ പ്രതിരോധശക്തിയും വര്‍ധിപ്പിക്കും.

ചോക്ളറ്റിന്റെ ആൻറിഓക്സിഡൻറി പ്രത്യേകത ഒരുപാട് ആരോഗ്യ ഗുണങ്ങൾ നല്കുന്നതാണ്. എത്രത്തോളം കൊക്കോയുടെ അളവ് ചോക്ലേറ്റിൽ കൂടുന്നുവോ അത്രയും ഗുണവും കൂടുകയാണ്.

ഗർഭകാലത്ത് മുപ്പത് ഗ്രാം ചോക്ലേറ്റ് പതിവായി കഴിക്കുന്നത് ഗർഭസ്ഥ ശിശു സംരക്ഷണത്തിനും വികസനത്തിനും പ്രയോജനം ചെയ്യും.

ബ്ലസിൻ ജോൺ മലയിൽ

Leave A Reply

Your email address will not be published.