Ultimate magazine theme for WordPress.

ചില സൂത്രപണികളുണ്ട്​, കുട്ടികളെയും മാസ്​ക്​ ധരിപ്പിക്കാം

കോവിഡിനെതിരെ പോരാടാൻ പ്രധാന പ്രതിരോധ മാർഗമാണ്​ മാസ്​ക്​. മാസ്​ക്​ ധരിക്കുന്നതിലൂടെ ഒരു പരിധിവരെ കൊറോണ വൈറസിനെ ചെറുക്കാനാകും. കോവിഡും അതിൻെറ പ്രത്യാഘാതങ്ങളും മനസിലാക്കി മുതിർന്നവർ മാസ്​ക്​ ധരിക്കുമെങ്കിലും കുട്ടികളെ മാസ്​ക്​ ധരിപ്പിക്കാൻ മാതാപിതാക്കൾ പെടാപ്പാടുപെടുകയാണ്​.

മാസ്​ക്​ ധരിക്കണമെന്ന നിർദേശമൊന്നും അവരിൽ വിലപ്പോവാറില്ല. എന്നാൽ കുട്ടികളെ മാസ്​ക്​ ധരിപ്പിക്കാൻ പീഡിയാട്രീഷൻ ഡോ. ഹസ്​ന ഭാർഗവ ചില സൂത്രപണികൾ പറഞ്ഞുതരും. അവ എന്തെല്ലാമാണെന്ന്​ നോക്കാം.

1. കുടുംബാംഗങ്ങൾ എല്ലാവരും മാസ്​ക്​ ധരിച്ചശേഷം മാത്രം വീട്ടിൽനിന്ന്​ പുറത്തിറങ്ങുക. കുട്ടികൾ നിങ്ങളുടെ വാക്കുകൾ പിന്തുടർന്നില്ലെങ്കിലും പ്രവൃത്തികൾ മാതൃകയാക്കും. മാസ്​ക്​ ധരിച്ചശേഷം നിങ്ങൾക്ക്​ യാതൊരു വിധ ബുദ്ധിമുട്ടുകളുമില്ലെന്ന്​ അവരെ ബോധ്യപ്പെടുത്തുകയും വേണം.

2. വീട്ടിൽ​തന്നെ മാസ്​ക്​ നിർമിക്കു​േമ്പാൾ കുട്ടികളെയും പങ്കാളികളാക്കുക. സ്വന്തം പങ്കാളിത്തത്തോടെ നിർമിച്ചതാകു​േമ്പാൾ അവർക്ക്​ ഇഷ്​ടവും കൂടും.

3. മൃഗങ്ങളുടെ ചിത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങി കുട്ടികൾക്ക്​ പ്രിയപ്പെട്ടവയുടെ ചിത്രങ്ങളുള്ള മാസ്​ക്​ ധരിക്കാൻ നൽകുക.

4. മാസ്​ക്​ ധരിക്കേണ്ടതിൻെറ ആവശ്യകത കുട്ടികളെ പറഞ്ഞു മനസിലാക്കണം. കൂടാതെ കൃത്യമായി മാസ്​ക്​ ധരിക്കുന്നത്​ എങ്ങനെയാണെന്ന്​ അവരെ പരിശീലിപ്പിക്കണം.

വായും മൂക്കും മൂടി മാസ്​ക്​ ധരിക്കണം. ഒറ്റത്തവണ ഉപയോഗിക്കുന്ന മാസ്​കുകളുടെയും പുനരുപയോഗിക്കാവുന്ന മാസ്​കുകളുടെയും പ്ര​ത്യേകത പറഞ്ഞുമനസിലാക്കണം.

5. തുമ്മു​േമ്പാഴും ചുമക്കു​േമ്പാഴും തെറിക്കുന്ന സ്രവങ്ങളെക്കുറിച്ചും അവയിലൂടെ പകരുന്ന അസുഖങ്ങളെക്കുറിച്ചും​ കുട്ടിക​ളെ ബോധവാൻമാരാക്കുക.

Leave A Reply

Your email address will not be published.