Ultimate magazine theme for WordPress.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ റീജിയണൽ നേതൃസംഗമത്തിനായി ഹൂസ്റ്റൺ ഒരുങ്ങുന്നു

യുകെ : വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രോവിൻസ് 2022 -2024 പ്രവർത്തന ഉദ്ഘാടനം 2022 ഒക്ടോബർ 15 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫ്‌ഫോർഡിലുള്ള മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരള ഹൗസിൽ (1415 Packer Ln, Stafford, TX 77477 ) നടത്തപ്പെടും. പ്രസ്തുത ചടങ്ങിൽ ഡബ്ല്യൂ.എം.സി ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള. ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി , അമേരിക്ക റീജിയണൽ ചെയർമാൻ ചാക്കോ കോയിക്കലേത്ത് , പ്രസിഡന്റ് ജോൺസൺ തലച്ചെല്ലൂർ , സെക്രട്ടറി യെൽദോ പീറ്റർ ട്രഷറർ അനീഷ് ജെയിംസ് , റീജിയണൽ വൈസ് ചെയർമാൻ ജോമോൻ ഇടയാടി . റീജിയൻ വൈസ് ചെയർ പേഴ്സൺ ശാന്താ പിള്ള കൂടാതെ മറ്റു റീജിയണൽ ഭാരവാഹികളും പങ്കടുക്കുന്നതാണെന്ന് ഹ്യൂസ്റ്റൺ പ്രൊവിൻസ് ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. വേൾഡ് മലയാളി കൌൺസിൽ 2022 -2024 ഗ്ലോബൽ, റീജിണൽ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും , ആദരിക്കുന്നതിനും ഈ ചടങ്ങു സാക്ഷ്യം വഹിക്കും.

അതുപോലെ ഹ്യൂസ്റ്റൺ പ്രൊവിൻസ് വിദ്യാർത്ഥി സംഘടനയിൽ ഉൾപ്പെട്ട ഹൈസ്‌കൂൾ , കോളേജ് വിജയികളായിട്ടുള്ള കുട്ടികളെ അനുമോദിക്കുന്നതിനും ഈ ചടങ്ങു വേദിയാകും . ആദരണീയരായ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി . ജോർജ് , മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് , ഫോർട്ട് ബെൻഡ് കോർട്ട് ജഡ്ജ് ജൂലി മാത്യു എന്നിവർ ചടങ്ങിൽ മുഖ്യാഥിതികൾ ആയിരിക്കും .
ചെയർമാൻ മാത്യൂസ് മുണ്ടക്കൻ, പ്രസിഡൻറ് റോയി മാത്യു, ജനറൽ സെക്രട്ടറി ജിൻസ് മാത്യു, ട്രഷറർ സജി എസ് പുളിമൂട്ടിൽ, വൈസ് ചെയർമാൻ മാത്യു പന്ന പ്പാറ, വൈസ് പ്രസിഡൻറ് (അഡ്മിൻ) സന്തോഷ് ഐപ്പ്, വൈസ് പ്രസിഡൻറ് (ഓർഗനൈസേഷൻ) ജോഷി മാത്യു, ജോയിൻ ട്രഷറർ തോമസ് മാമൻ, പബ്ലിക് റിലേഷൻ അജു ജോൺ, കൾച്ചറൽ പ്രോഗ്രാം ജനുമോൻ തോമസ്, ഹെൽത്ത് ഫോറം ടെനിസൺ മാത്യു, ചാരിറ്റി ഫോറം സുബിൻ കുമാരൻ, യൂത്ത് ആൻഡ് സ്റ്റുഡൻസ് ഫോറം ഷീബ റോയ്, വുമൺസ് ഫോറം അനിത സജി. അഡ്വൈസറി ബോർഡ് ചെയർ ജോൺസൺ കല്ലുംമൂട്ടിൽ, യെ ൽദോ പീറ്റർ, ജോമോൻ ഇടയാടി എന്നിവർ ചടങ്ങിൽ സന്നിഹിതരാകും.

1 Comment
  1. sklep online says

    Wow, incredible blog structure! How lengthy have you been running a blog for?
    you make running a blog glance easy. The whole glance of your site is great,
    as well as the content! You can see similar here sklep internetowy

Leave A Reply

Your email address will not be published.