Ultimate magazine theme for WordPress.

റെവ : പസ്റൊർ പി എ വി സാമിന്റെ സംസ്കാരം 17 ന്, തത്സമയം ക്രിസ്ത്യൻലൈവിൽ

അന്തർദേശീയ സുവിശേഷ പ്രഭാഷകനും ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻ വെസ്റ്റ് ഏഷ്യൻ സൂപ്രണ്ടുമായിരുന്ന റവ. പി. എ.വി സാമിൻ്റെ സംസ്കാര ശുശ്രൂഷ ഒക്ടോബർ 17 ശനിയാഴ്ച ദൈവസഭയുടെ ആസ്ഥാനമായ മുളക്കുഴ സീയോൻ കുന്നിൽ നടക്കും. രാവിലെ 9 മണിയ്ക്ക് ആരംഭിക്കുന്ന പൊതുദർശനവും, ശുശ്രൂഷകളും 12.30ന് അവസാനിപ്പിച്ച് ഭൗതിക ശരീരം സഭാ സെമിത്തേരിയിലെ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.
ഇന്ത്യാ ദൈവസഭാ കേരളാ സ്റ്റേറ്റ് കൗൺസിലാണ് ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നത്.
തമിഴ്നാട്ടിലെ പാണ്ഡ്യരാജവംശത്തിലെ തായ് വഴിയായ കുലശേഖര അരുമൈനായകത്തിൻ്റെ മകനാണ് രാജമണി തങ്കയ്യ അതിശയം. (പാസ്റ്റർ എ. ആർ. റ്റി. അതിശയം ) അദ്ദേഹത്തിൻ്റെയും ചെങ്ങന്നൂർ തോട്ടുങ്കര കുടുംബാംഗമായ അന്നമ്മയുടെയും മകനായി ജനിച്ച പെനിയേൽ അതിശയം വിജയ ശേഖര രാജ സാമുവേൽ കഴിഞ്ഞ മാസം 25നാണ് നിത്യതയിലേക്ക് പ്രവേശിച്ചത്.
കേരളക്കരയിലെ പെന്തക്കോസ്തു മുന്നേറ്റത്തിന് ( പൂവത്തൂർ ഉണർവ്വ് ) ദൈവം ഉപയോഗിച്ച പാസ്റ്റർ എ. ആർ. റ്റി. അതിശയവും ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ ആധുനിക ശില്പിയുമായ പാസ്റ്റർ പി.എ .വി സാമും ദൈവത്തിൻ്റെ നിയോഗം ലഭിച്ച് ചരിത്രം സൃഷ്ടിച്ച മഹാരഥന്മാരാണ്.
അഖിലലോക ദൈവ സഭയുടെ സൂപ്രണ്ട് പദവിയിലേക്ക് ഉയർന്ന ആദ്യ ഇന്ത്യാക്കാരൻ, ലിബിയായിലേക്കുള്ള ആദ്യ ഏഷ്യൻ മിഷനറി, ബെഥേസദാ റിവൈൽ ക്രൂസേസിൻ്റെ സ്ഥാപകൻ , ഇൻ്റർനാഷണൽ മെഡിക്കൽ കമ്പനി സീബാ -ഗെയ്ഗി യുടെ സൗത്ത് ഇന്ത്യാ മാനേജർ, എന്നീ പദവികളിൽ പാസ്റ്റർ സാം ശോഭിച്ചിട്ടുണ്ട്.
1957 മുതൽ ചർച്ച് ഓഫ് ഗോഡിൻ്റെ നേതൃത്വ നിരയിൽ അരനൂറ്റാണ്ട് ഭരണ രംഗത്ത് പ്രവർത്തിക്കുവാൻ അവസരം ലഭിച്ച വ്യക്തിത്വമാണ് റവ.സാം.
1966 മുതൽ ദൈവസഭയുടെ ഫീൽഡ് സെക്രട്ടറി, ഇവാഞ്ചലിസം ഡയ്റക്ടർ, ഗവേണിംഗ് ബോർഡ് ചെയർമാൻ എന്നീ നിലകളിൽ സുത്യർഹർമായി സേവനമനുഷ്ഠിച്ചു.1988 മുതൽ കേരളാ സ്റ്റേറ്റ് ഓവർസീയറായി സഭയുടെ ഭരണ സാരഥ്യം വഹിച്ചു.
സ്വീഡനിൽ നടന്ന വേൾഡ് പെന്തക്കോസ്തു കോൺഫറൻസിലും ഡെക്കേഡ് ഓഫ് ഹാർവെസ്റ്റിൻ്റെ ഏഷ്യ – പെസഫിക്ക് ലീഡർഷിപ്പ് ക്യാമ്പുകളിലെയും മുഖ്യ പ്രസംഗകൻ, സാർക്ക് രാജ്യങ്ങളിലേക്ക് ചർച്ച് ഓഫ് ഗോഡിൻ്റെ പ്രവർത്തനം വ്യാപിപ്പിച്ച മിഷനറി ലീഡർ എന്നി നിലയിൽ രാജ്യാന്തര പ്രശ്സതി നേടിയിരുന്നു പാസ്റ്റർ പി.എ. വി സാം.
;അമേരിക്കൻ ബയോഗ്രാഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ചർച്ച് ഗ്രോത്ത് ഇൻ്റർനാഷണൽ, ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക്ക് അസോസിയേഷൻ എന്നിവ റവ. സാമിൻ്റെ നേതൃത്വപാടവത്തിനും സംഘാടക മികവിനും അവാർഡുകൾ നൽകി ആദരിച്ചു.
അദ്ദേഹം ആരംഭിച്ച ജീവകാരുണ്യ സാമൂഹിക സംഘടനകളാണ് ” ഹെൽപ്പിംങ് ഹാൻഡ്സ്, സേവ് എ ലൈഫ്‌.

റെവ : പസ്റൊർ പി എ വി സാമിന്റെ സംസ്കാരം 17 ന്, തത്സമയം ക്രിസ്ത്യൻലൈവിൽ
www.christianlive.in

Leave A Reply

Your email address will not be published.