Ultimate magazine theme for WordPress.

പാക്ക് ടൂറിസ്റ്റ് കേന്ദ്രത്തിൽ കനത്ത മഞ്ഞുവീഴ്ച; 9 കുട്ടികൾ അടക്കം 22 പേർ തണുത്തുമരിച്ചു

പാക്കിസ്ഥാനിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുറെയിൽ രാത്രി മഞ്ഞുവീഴ്ച. വാഹനങ്ങൾ കുടുങ്ങിയതിനെത്തുടർന്ന് ശനിയാഴ്ച എട്ട് വിനോദ സഞ്ചാരികളെങ്കിലും മരിച്ചു. കനത്ത മഞ്ഞിനടിയിൽ കുടുങ്ങിയ കാറിനുള്ളിൽ കുടുങ്ങിയതിനെ തുടർന്നുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്ന് പറയപ്പെടുന്നു. ഇതോടെ അതിശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ഇതില്‍ ഒന്‍പതുപേര്‍ കുട്ടികളാണ്. കനത്ത മഞ്ഞുവീഴ്ചയില്‍ പര്‍വതപാതയിലെ ഗതാഗതക്കുരുക്കില്‍ അകപ്പെട്ട വാഹനങ്ങളിലെ യാത്രക്കാരാണ് ദുരന്തത്തിനിരയായത്. “കനത്ത മഞ്ഞുവീഴ്ചയും പ്രാദേശിക ജനങ്ങളും വിനോദസഞ്ചാരികളും നേരിടുന്ന ബുദ്ധിമുട്ടുകളും നിരവധി മരണങ്ങൾക്ക് കാരണമായതും കാരണം മറിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്”, സർക്കാർ അറിയിച്ചു.

കഴിഞ്ഞ രാത്രി മുതല്‍ ആയിരത്തോളം വാഹനങ്ങളാണ് പര്‍വതപാതയില്‍ കുടുങ്ങിയത്. പാക്ക് പഞ്ചാബ് പ്രവശ്യയിലെ റാവല്‍പിണ്ടി ജില്ലയിലാണ് മറീ. ഗതാഗത തടസം നീക്കാനും രക്ഷാപ്രവര്‍ത്തനത്തിനുമായി സൈന്യം രംഗത്തിറങ്ങി. ചൊവ്വാഴ്ച മുതല്‍ ആരംഭിച്ച മഞ്ഞുവീഴ്ച ആസ്വദിക്കുന്നതിനായി മറീയിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതര്‍ പറഞ്ഞു.

പ്രദേശത്തെ എല്ലാ റോഡുകളും ഇന്ന് രാത്രി 9 വരെ അടച്ചിരിക്കുകയാണ്. ദുരന്തത്തില്‍ പ്രധാനമന്ത്രി ഇമ്രാഖാന്‍ ദുഖം രേഖപ്പെടുത്തി.ഒരാഴ്ചയ്ക്കിെട ഒന്നരലക്ഷത്തിലേറപ്പേര്‍ മറീയില്‍ എത്തിയെന്നാണ് കണക്ക്.

Leave A Reply

Your email address will not be published.