Ultimate magazine theme for WordPress.

പത്തനംതിട്ട ജില്ലയിൽ കനത്ത മഴ: നദികളിൽ ജലനിരപ്പ് ഉയർന്നു, പ്രളയ മുന്നറിയിപ്പ് നൽകി ജില്ലാ ഭരണകൂടം

പത്തനംതിട്ട:ജാഗ്രതാ നിർദേശം; വെള്ളം കയറാനിടയുള്ള ഇടങ്ങളിൽനിന്നു സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കണം: ജില്ലാ കളക്ടർ

പത്തനംതിട്ട: യാസ് ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായി പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ. പമ്പാ, അച്ചന്‍ കോവില്‍ നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം പ്രളയ മുന്നറിയിപ്പ് നല്‍കി.വെള്ളം കയറാന്‍ സാദ്ധ്യതയുള്ള മേഖലകളില്‍ വസിക്കുന്നവര്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നത്. വില്ലേജ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി താമസിക്കണം. മലയോര മേഖലകളില്‍ രാത്രികാല യാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.പത്തനംതിട്ടയില്‍ കനത്തമഴയെ തുടര്‍ന്ന് പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. കുരുമ്പന്‍മൂഴി, അറയാഞ്ഞിലിമണ്‍ എന്നിവിടങ്ങളിലും പമ്പയിലും റാന്നി വലിയ തോട്ടിലും ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. പത്തനംതിട്ട ഉള്‍പ്പടെ 11 ജില്ലകളില്‍ വരും ദിവസങ്ങളിലും കനത്തമഴ തുടരുമെന്ന പ്രവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ ജില്ലകളില്‍ ഞായറാഴ്‌ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.