Ultimate magazine theme for WordPress.

കനത്ത മഴ തുടരുന്നു; ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം സഭാംഗങ്ങളുടെ വീടുകൾ തകര്‍ന്നു. ആരാധനാലയങ്ങള്‍ക്കും കനത്ത നഷ്ടം.

അടിയന്തര സഹായം ആവശ്യം

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം. ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയ നിലയിലാണ്. ഇന്ന് വീണ്ടും കടൽ കയറുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
\"\"
പുലർച്ചെ രണ്ടുമണി മുതൽ കടൽകയറ്റം രൂക്ഷമായിരുന്നു. വെള്ളം കയറിയതിനെ തുടർന്ന് വീടുകളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവിൽ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും വീടുകളിൽ താമസിക്കാനുള്ള സാഹചര്യമില്ല. ചെല്ലാനത്ത് മാത്രം നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് ഇന്നലെ 30 അംഗ ദേശീയ ദുരന്ത നിവാരണ സേന എത്തിയിരുന്നു. ഫയർ ഫോഴ്സും പൊലീസും പ്രദേശത്ത് സജ്ജമാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് ചെല്ലാനം പഞ്ചായത്ത് ട്രിപ്പിൾ ലോക്ക് ഡൗണിലാണ്. മത്സ്യ ബന്ധനവും പൂർണമായി നിലച്ചതോടെ തീരദേശവാസികൾ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോഴാണ് കടൽക്ഷോഭവും. അതേ സമയം കേരള തീരത്ത് 3.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണം. കടലാക്രമണ ഭീഷണി രൂക്ഷമായ തീരമേഖലകളിൽ താമസിക്കുന്നവർ മാറിത്താമസിക്കണമെന്നാണ് നിർദേശം. അതിന്റെ നടുവിൽ ശ്രദ്ധയിൽ പെട്ട ചില ദൈവമക്കളും ദൈവദാസന്മാരും അനുഭവിച്ച ദുരന്തങ്ങൾ അടുത്തറിഞ്ഞതു ദൈവമക്കളുടെ ശ്രദ്ധയിൽ പെടുത്തട്ടെ. എറണാകുളം ജില്ലയിലെ ചെല്ലാനം മുതൽ വൈപ്പിൻ ദ്വീപ്പിലെ മുനമ്പം വരെയുള്ള തീരദേശങ്ങളിൽ അനേകം ദൈവമക്കൾ കുടുംബങ്ങളായി താമസിക്കുന്നു. അനേകം ആരാധനാലയങ്ങളും ഈ പ്രദേശത്തു ഉണ്ട്. തീരദേശത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി നിർമിച്ച കടല്‍ഭിതികൾ പലയിടങ്ങളിലും പൂർണമായി നശിച്ചുപോയത് കൊണ്ടും അത് പുനർനിർമിക്കാൻ മാറി മാറി വന്ന സർക്കാരുകൾ കാണിച്ച ഉദാസീനതയുമാണ് കൂടെ കൂടെ ഉണ്ടാകുന്ന ഈ മഹാദുരന്തങ്ങൾക്കെല്ലാം കാരണം. കഴിഞ്ഞ നാളുകളിൽ തീരദേശത്തു എന്തെങ്കിലും ദുരന്തങ്ങളോ നാശ നഷ്ടങ്ങളോ സംഭവിക്കുമ്പോൾ ജാതിമത വത്യാസമില്ലാതെ അനേകം സംഘടനകൾ മുൻപോട്ടു വരികയും ആവശ്യമായ സഹായങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയുമായിരുന്നു. എന്നാൽ കോവിഡ് മഹാമാരി അതിന്റെ ഉച്ചസ്ഥയിയിൽ എത്തി നിൽക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ ആരും അടുക്കുന്നില്ല. പശ്ചിമ കൊച്ചിയിൽ കോവിഡ് പോസിറ്റിവിറ്റി 56% ആണ്. അതുകൊണ്ട് ഒരു സംഘടനകളും രാഷ്ട്രിയ പാർട്ടികളും ഈ ഭാഗത്തേക്കു തിരിഞ്ഞു നോക്കിട്ടില്ല എന്നുള്ളത് ദു:ഖകരമായ കാര്യമാണ്. പല ദൈവദാസൻമാരും, ദൈവമക്കളും കുടുംബസമേതം കോവിഡ് ബാധിച്ച്‌ വീടുകളിലും ക്യാമ്പിലും കഴിയുന്നതുകൊണ്ട് അവർ അനുഭവിച്ച ഈ ദുരന്തങ്ങൾ വേണ്ട വിധത്തിൽ പൊതു സമൂഹത്തെ അറിയിക്കുവാൻ കഴിഞ്ഞിട്ടില്ല എന്നത് മറ്റൊരു സത്യം. ചില വർഷങ്ങളായി തീരദേശത്തോട് അടുത്ത് ഇടപഴകി പ്രവർത്തിക്കുന്നത് കൊണ്ടും അവിടെയുള്ള ദൈവദാസന്മാരോടും ദൈവമക്കളോടും നിരന്തരമായി ബന്ധപ്പെട്ടു ഇരിക്കുന്നതിന്റെ വെളിച്ചത്തിൽ ഞാൻ അടുത്ത് അറിഞ്ഞ ചില കാര്യങ്ങൾ ഇവിടെ പങ്കുവെക്കുന്നു . വീടുകൾ പൂർണമായും ഭാഗികമായും തകർന്നു പോയ അനേകരുണ്ട്. വസ്തുവകകൾ മുഴുവനും നഷ്ട്ടപെട്ടവരുണ്ട്. പാർസനേജും ഫർണീച്ചറുകളും, വാഹനങ്ങളും നാശനഷ്ട്ടം വന്ന ദൈവദാസ്സന്മാരുണ്ട്, ഉടുതുണി ഒഴികെ വസ്ത്രങ്ങൾ എല്ലാം നഷ്ട്ടപെട്ടുപോയ അനേകം ദൈവമക്കളുണ്ട്. ദൈവദാസന്മാരുടെയും ദൈവമക്കളുടെയും പേരുവിവരം അറിയിക്കുന്നു.

പാസ്റ്റര്‍ ബിനോയ്‌ ജോൺ IPC ചെല്ലാനം -രണ്ടു വീടുകൾ പൂർണമായി തകർന്നു.
പരേതനായ പാസ്റ്റർ സാബു -ന്യൂഇന്ത്യ ചർച്ച് ചെല്ലാനം ഒരു വീടു പൂർണമായി തകർന്നു
പാസ്റ്റര്‍ ആന്റണി പി എ ന്യൂ ഇന്ത്യ ചർച്ച് കമ്പനിപടി -ഒരു വീടു പൂർണമായി തകർന്നു.
പാസ്റ്റര്‍ കെ.എ. ജോസ് ചർച്ച് ഓഫ് ഗോഡ് -രണ്ടു വീടുകൾ ഭാഗികമായി തകർന്നു.
ന്യൂ ഇന്ത്യ കണ്ടക്കടവ് സഭാഗമായ പാസ്റ്റര്‍ അജീഷിന്റെ വീട് പൂർണമായി തകർന്നു.
പാസ്റ്റര്‍ ജെറി ചർച്ച് ഓഫ് ഗോഡ് കണ്ണമാലി പാർസനെജു ഭാഗികമായി തകർന്നു, ഒരു വിശ്വസിയുടെ വീട് പൂർണമായി തകർന്നു.
പാസ്റ്റര്‍ പീറ്റർ പോൾ ഐ പി സി ചെറിയകടവ് വീട് ഭാഗികമായി തകർന്നു.
ചർച്ച് ഓഫ് ഗോഡ് മറുവക്കാട് സഭയിൽ അഞ്ചു വീടുകൾ ഭാഗികമായി തകർന്നു.
വൈപ്പിൻ (എളകുന്നപ്പുഴ) ഒരു വീട് പൂർണമായി തകർന്നു.
ഐപിസി എടവന ക്കാട് സഭയിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു.

Leave A Reply

Your email address will not be published.