Ultimate magazine theme for WordPress.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മിഷ്ണറി ദൗത്യവുമായി 430 കുടുംബങ്ങളെ അയച്ചു

വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മിഷ്ണറി ദൗത്യത്തിനു വേണ്ടി 430 കുടുംബങ്ങളെ ഫ്രാൻസിസ് മാർപാപ്പ അയച്ചു. ഇതിൽ യുദ്ധ ഭൂമിയായ യുക്രൈനിൽ നിന്നുള്ള കുടുംബങ്ങളും ഉൾപ്പെടുന്നു. പത്താമത് ലോക കുടുംബ സംഗമത്തിന്റെ സമാപനത്തിനു ശേഷം സംഘടനയിലെ അഞ്ചു ഭൂഖണ്ഡങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചിരുന്നു. ക്രിസ്തുവിനെ പ്രസംഗിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പ വിവരിച്ചു. മിഷ്ണറിമാർ എപ്പോഴും പ്രാദേശിക മെത്രാന്മാരോടൊപ്പം നീങ്ങുന്നവർ ആയിരിക്കണമെന്നും ഹൃദയങ്ങളിലും കൈകളിലും സുവിശേഷം വഹിച്ചുകൊണ്ട് ആത്മാവിന്റെ ശക്തിയോടെ മുന്നോട്ട് പോകണമെന്നും പാപ്പ നിർദ്ദേശിച്ചു.
ഫ്രാൻസിസ് മാർപാപ്പ ആശീർവദിച്ച 430 മിഷ്ണറി കുടുംബങ്ങളിൽ 273 കുടുംബങ്ങൾ നേരത്തെ തന്നെ മിഷ്ണറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരാണ്. മാഡ്രിഡിൽ രൂപമെടുത്ത നിയോകാറ്റികുമനൽ വേയ്ക്ക് ഇപ്പോൾ ഏകദേശം 134 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്.

Leave A Reply

Your email address will not be published.