Ultimate magazine theme for WordPress.

പെന്തെക്കോസ്തുകാരെ ക്രൈസ്തവ മുന്നാക്കവിഭാഗത്തിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: പെന്തെക്കോസ്ത് വിഭാഗത്തെ സംവരണാനുകൂല്യങ്ങൾ ലഭിക്കാത്ത മുന്നാക്ക സമുദായ പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇന്നലെയാണ് അസാധാരണ ഗസ്റ്റ് വിജ്ഞാപനത്തിലൂടെ മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിച്ചത്.

\"\" 

മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 164 സമുദായങ്ങളുടെ പട്ടികയിലാണ് പെന്തെക്കോസ്ത് വിഭാഗം ഉൾപ്പെടുന്നത്. പെന്തെക്കോസ്തുകാരെ ക്രൈസ്തവ സഭാവിഭാഗമായി അംഗീകരിക്കാൻ റെവന്യു ഉദ്യോഗസ്ഥർ തയാറാവുന്നില്ലെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. പെന്തെക്കോസ്ത് വിഭാഗം ഏത് സമുദായത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത് സംബന്ധിച്ചുള്ള അവ്യക്തയായിരുന്നു ആക്ഷേപങ്ങൾക്ക് ഇടംനൽകിയത്. മുന്നാക്ക സമുദായപട്ടിക പ്രസിദ്ധീകരിക്കാത്ത സർക്കാർ നടപടിക്കെതിരെ കോടതിയലക്ഷ്യത്തിന് എൻഎസ്എസ്
നോട്ടീസ് അയച്ചിരുന്നു . ഹൈക്കോടതി ഉത്തരവുപ്രകാരം 2021 ഏപ്രിൽ 23 നകം സർക്കാർ മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കേണ്ടതായിരുന്നു.

ചീഫ് സെക്രട്ടറിക്കെതിരെയാണ് എൻഎസ്എസ് കോടതിയലക്ഷ്യ നോട്ടീസ് നൽകിയത്. മുന്നാക്ക സമുദായപട്ടിക പ്രസിദ്ധീകരിക്കാത്തതു വഴി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന 10 ശതമാനം സംവരണം നഷ്ടമാകുന്നുവെന്നാണ് നോട്ടീസിൽ പറഞ്ഞത്.

സംവരണാനുകൂല്യങ്ങൾ ലഭിക്കാത്തെ സമുദായങ്ങളുടെ പട്ടിക നേരത്തെ മുന്നാക്ക സമുദായ കമ്മിഷൻ തയ്യാറാക്കിയിരുന്നു. സർക്കാർ പക്ഷേ പട്ടിക അംഗീകരിച്ചിരുന്നില്ല. മുന്നാക്ക സംവരണം നടപ്പാക്കാൻ സമുദായ പട്ടിക ആവശ്യമായിരുന്നു.

ക്രൈസ്‌തവരിൽ കൽദായ സിറിയൻ ക്രിസ്ത്യൻ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ), ഇവാൻജലിക്കൽ ചർച്ച്, സ്വതന്ത്ര സിറിയൻ ക്രിസ്ത്യൻ, പെന്തെക്കൊസ്ത്, മലങ്കര യാക്കോബായ സിറിയൻ ക്രിസ്ത്യൻ, മാർത്തോമ്മ ക്രിസ്ത്യൻ, സിറിയൻ കാത്തലിക്, ബ്രദറൻ സഭ, യഹോവ സാക്ഷികൾ, ക്നാനായ കാത്തലിക്, ക്നാനായ യാക്കോബായ, മലങ്കര കാത്തലിക്, മലങ്കര ഓർത്തഡോക്സ്‌ സിറിയൻ ക്രിസ്ത്യൻ, സിറിയൻ കാത്തലിക് (സിറോ മലബാർ കാത്തലിക്), സെവന്ത്ഡേ അഡ്വന്റിസ്റ്റ്.

Leave A Reply

Your email address will not be published.