Ultimate magazine theme for WordPress.

സുവിശേഷ സന്ദേശ യാത്ര

കൊല്ലം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ പുത്രിക സംഘടനയായവൈ പി സി എ യുടെ യുവജനങ്ങൾ പങ്കെടുത്ത സ്വാതന്ത്ര്യദിന വിമോചന സുവിശേഷ സന്ദേശ യാത്ര മുളവനയിൽ നിന്ന് ആരംഭിച്ച്, കുണ്ടറ, കുരിയപള്ളി ,കണ്ണനെല്ലൂർ, കൊട്ടിയം , പരവൂർ, മയനാട്, ഇരവിപുരം വഴി വൈകുന്നേരം കൊല്ലം ബീച്ചിൽ എത്തിച്ചേർന്നു പട്ടണങ്ങളിൽ ജനങ്ങളിൽ നിന്ന് വൻ സ്വീകാര്യത ഉണ്ടായി നിരവധി യുവജന പ്രവർത്തകരുടെ സാന്നിധ്യം ശ്രദ്ധേയമായി. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്റെർ പാസ്റ്റർ ലിജോ ജോസഫ് , സെന്റെറിൽ ഉള്ള പാസ്റ്റർമാർ ,വിശ്വാസികൾ വൈ പിസി എ പ്രവർത്തകർ സെന്റെർ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം കൊടുത്തു. എക്സൽ മീഡിയ ബോധവൽക്കരണ സന്ദേശമായി വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. ന്യൂ ഇന്ത്യ ദൈവസഭ ഇറക്കിയ വിവിധ ട്രാക്റ്റുകൾ* വിതരണം ചെയ്തു.കേരള സർക്കാർ വിമുക്തി ,കൊല്ലം ജില്ല പോലീസ് അധികാരികൾ സാമൂഹ്യ സന്നദ്ധ പ്രവർത്തകർ പലരുടെയും സഹകരണത്തോടെ സമാപനം കുറിച്ചു.

Leave A Reply

Your email address will not be published.