Ultimate magazine theme for WordPress.

ഉന്നത വിജയം നേടുന്ന ദുബൈ വിദ്യാർഥികൾക്ക് ഗോൾഡൻ വിസയും സ്‌കോളർഷിപ്പും

ദുബൈ: ഗ്രേഡ്​ 12ൽ ഉന്നത വിജയം നേടുന്ന വിദ്യാർഥികൾക്ക്‌ ആദരവും സമ്മാനങ്ങളും പ്രഖ്യാപിച്ച്​ ദുബൈ കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂം. ഗോൾഡൻ വിസ ലഭിക്കുന്ന കുട്ടികളുടെ കുടുംബത്തിനും ആനുകൂല്യം ലഭിക്കും. മികവുറ്റ വിജയം നേടിയ ഇമാറാത്തി കുട്ടികൾക്ക്​ പ്രത്യേക സ്കോളർഷിപ്പും പ്രവാസികളുടെ മക്കൾക്ക്​ പത്തു വർഷ ഗോൾഡൻ വിസയുമാണ്​ നൽകുക. കഴിഞ്ഞ വർഷം മുതൽ 12ാം തരത്തിൽ മികച്ച വിജയം നേടുന്ന വിദ്യാർഥികൾക്ക്​ ഗോൾഡൻ വിസ നൽകി വരുന്നുണ്ട്.

Leave A Reply

Your email address will not be published.