Ultimate magazine theme for WordPress.

ഗോ എയർ അബൂദബിയിൽ നിന്ന് കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കുന്നു

കൊച്ചി:ഈമാസം 28 മുതൽ ആഴ്ചയിൽ മൂന്ന് ദിവസം ഗോ എയർ അബൂദബിയിൽ നിന്ന് കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കുന്നു. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ഗോഎയർ അബൂദബിയിൽ നിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തുക. വിമാനനിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പുതിയ സർവീസ് നിരവധി പ്രവാസികൾക്ക് ആശ്വാസമാകും. തിരക്ക് വർധിച്ചാൽ സർവീസ് ആഴ്ചയിൽ അഞ്ച് ദിവസമായി വർധിപ്പിക്കാനും നീക്കമുണ്ടെന്ന് അധികൃതർ പറഞ്ഞു.

Leave A Reply

Your email address will not be published.