Ultimate magazine theme for WordPress.

മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ചർച്ചസിന്റെ ജനറൽ അസംബ്ലി : ആതിഥേയത്വം വഹിച്ചത് ഈജിപ്ത്

ഈജിപ്ത് : മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ചർച്ചസിന്റെ (എംഇസിസി) ജനറൽ അസംബ്ലി അതിന്റെ 12-ാമത് മീറ്റിംഗിനായി ഈജിപ്തിൽ ആദ്യമായി യോഗം ചേർന്നു. ബിഷപ്പുമാരും മറ്റ് സഭാ മേലധ്യക്ഷന്മാരും അവരുടെ സഭകളുടെ പുരോഗതിക്കും, ദരിദ്രർക്കും ദുർബലർക്കും ഒപ്പംതന്നെ മിഡിൽ ഈസ്റ്റേൺ സമൂഹങ്ങളെ ദുർബലപ്പെടുത്തുകയും നിരവധി ക്രിസ്ത്യൻ കമ്മ്യൂണിറ്റികളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്യുന്നതിനെപ്പറ്റി അസംബ്ലി വിലയിരുത്തി .
എല്ലാ അറബ് രാജ്യങ്ങളിലെയും ക്രിസ്ത്യൻ സഹോദരീസഹോദരന്മാർ, എല്ലാ അറബ് സമൂഹത്തിന്റെയും ഘടനയുടെ അവിഭാജ്യ ഘടകമാണ്, വിശ്വാസ സ്വാതന്ത്ര്യം മാത്രമാണ് മതഭ്രാന്തിനെയും തീവ്രവാദത്തെയും ചെറുത്തു നിൽക്കാനുള്ള മാർഗ്ഗം എന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി പറഞ്ഞു വിശ്വാസ സ്വാതന്ത്ര്യത്തെയും മതപരമായ സ്ഥലങ്ങളുടെ സംരക്ഷണത്തെയും മാനിച്ച് ജറുസലേമിലെ ക്രിസ്ത്യാനികളെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധത കത്തോലിക്കാ, ഓർത്തഡോക്സ്, ഈസ്റ്റേൺ ഓർത്തഡോക്സ്, ഇവാഞ്ചലിക്കൽ എന്നി വിഭാഗങ്ങൾ ഉൾപ്പെട്ട ക്രിസ്ത്യൻ സംഘടനയായ MECC ഭാരവാഹികൾ അറിയിച്ചു. ഈജിപ്തിലെ ക്രിസ്ത്യൻ ജനങ്ങൾ കഴിഞ്ഞ കുറെ കാലയളവിൽ പല അക്രമ സംഭവങ്ങളും നേരിട്ടു. മതന്യൂനപക്ഷമായ അയൽക്കാർക്കെതിരെ തീവ്രവാദികൾ ആഞ്ഞടിക്കുമ്പോൾ ഈജിപ്തിലെ ക്രിസ്ത്യൻ പീഡനം പലപ്പോഴും സമുദായിക തലത്തിലാണ് സംഭവിക്കുന്നത്.

Leave A Reply

Your email address will not be published.