Ultimate magazine theme for WordPress.

പറക്കും തളികകളും ഇനിയും ചുരളഴിയാത്ത ചില രഹസ്യങ്ങളും

ബ്ലസിൻ ജോൺ മലയിൽ

പണ്ടുമുതൽ എന്നും മനുഷ്യനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുള്ള വിഷയമാണ് അന്യഗ്രഹ ജീവികളും പറക്കും തളികകളും.ഇന്നും ഇതേപ്പറ്റി കൃതൃമായ ഒരു വിശദീകരണം നല്കാൻ ശാസ്ത്രലോകത്തിന്‌ കഴിഞ്ഞിട്ടില്ല.

1947 ജൂലൈ മാസത്തിൽ ന്യൂ മെക്സിക്കോയിലെ റോസ് വെലിനു സമീപം തകർന്നുവീണ ചില വസ്തുക്കൾ പറക്കും തളികയുടെ ഭാഗമാണെന്ന നിലയിൽ ലോകമെങ്ങും ഊഹാപോഹങ്ങൾ പരന്നു. ഇതിൻ്റെ ചുവട് പിടിച്ചുള്ളതാണ് ജൂലൈ രണ്ടിലെ അൺ ഐഡിൻ്റെഫൈഡ് ഫ്ലയിംഗ് ഒബ്ജക്ട് (UFO)ഡേ.

അമേരിക്കൻ എയർഫോഴ്സ് പിൽക്കാലത്ത് ഇതിനെ കേവലം ഗ്ലൈഡറിൻ്റെ ഭാഗങ്ങൾ എന്ന തരത്തിൽ വിശേഷിപ്പിച്ചപ്പോഴും ജനം അത് പൂർണ്ണമായി അംഗികരിച്ചില്ല! അവരുടെ അഭിപ്രായത്തിൽ ഇത് സംബന്ധിച്ചുള്ള യഥാർത്ഥ വസ്തുതകൾ ഇന്നും എയർഫോഴ്സ് മൂടിവെച്ചിരിക്കയാണ്!

അമേരിക്കയിലെ പ്രമുഖ പൈലറ്റായിരുന്ന കെന്നത്ത് ആർനോൾഡ് 1947 ജൂൺ 24 ന് വാഷിങ്ടണിലെ മൗണ്ട് റെയിനറിനു സമീപം എയർക്രാഫ്റ്റ് പറത്തിയപ്പോൾ തിരിച്ചറിയാൻ കഴിയാത്ത ഒൻപതോളം വസ്തുക്കൾ ക്രമരഹിതമായി പറക്കുന്നത് കണ്ടത്രേ! ആർനോൾഡിന്റെ ഈ അവകാശവാദം അന്യഗ്രഹജീവികളുടെ വാഹനങ്ങളെ കുറിച്ചുള്ള നിരവധി സിദ്ധാന്തങ്ങൾക്കും കാരണമായി.

യുഎഫ്ഒ ദിനം പല തരത്തിലാണ് ജനം ഇന്ന് ആഘോഷിക്കുന്നത്. ചിലർ പറക്കും തളികയെ അടിസ്ഥാനമാക്കിയുള്ള ആശയങ്ങളിൽ നിലയുറപ്പിച്ച് വൻ ചർച്ചകൾ സംഘടിപ്പിക്കുന്നു. മറ്റുചിലരാട്ടെ, ടെലിസ്കോപ്പ് ഉപയോഗിച്ച് അന്ന് വാനനിരീക്ഷണം നടത്തുകയാണ്. ഏതായാലും അലുമിനിയം,വെള്ളി നിറങ്ങളിൽ കാണപ്പെടുന്ന ലോഹ ങ്ങളെക്കാൾ ഈ പറക്കും തളികകൾ
ആകാശത്ത് മിന്നിത്തിളങ്ങുന്നതായാണ് ചിലർ പറയുന്നത്. ഇന്ത്യക്കാരാകട്ടെ ചുവപ്പുനിറവും ഗോളാകൃതിയുമുള്ള പറക്കുംതളികകളെ കുറിച്ചും പറയുന്നു.

Leave A Reply

Your email address will not be published.