Ultimate magazine theme for WordPress.

പറന്നുയർന്ന് ; ചൊവ്വയിൽ ആദ്യമായി ഹെലികോപ്റ്റർ

ചൊവ്വ പര്യവേഷണത്തിൽ ചരിത്രമെഴുതി നാസ. ആദ്യമായി ചൊവ്വയിൽ ഒരു ഹെലികോപ്റ്റർ പറത്തിയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസി മറ്റൊരു നാഴികക്കല്ല് പിന്നിട്ടത്. നാസയുടെ ഇന്‍ജെന്യൂയിറ്റി ഹെലികോപ്റ്ററാണ് ചൊവ്വയിൽ വിജയകരമായി പറന്നത്. മാഴ്സ് 2020 ദൗത്യത്തിന്‍റെ ഭാഗമായ ഹെലികോപ്റ്ററാണ് പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിത്.
1.8 കിലോഗ്രാം ഭാരവും 4 ചിറകുകളും 2 റോട്ടറുകളുമുള്ള ഇന്‍ജെന്യൂയിറ്റി കഴിഞ്ഞ ഫെബ്രുവരി 18നാണ് പെഴ്‌സിവീയറൻസിൽ ചൊവ്വയിലെത്തിച്ചത്. ഭാവി ദൗത്യങ്ങൾക്ക് മുതൽക്കൂട്ടാകുന്ന പരീക്ഷണമാണ് വിജയിച്ചിരിക്കുന്നത്. റൈറ്റ് സഹോദരന്മാർ ആദ്യ വിമാനം പറത്തി ചരിത്രം സൃഷ്ടിച്ചതിന് സമാന നിമിഷമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇന്‍ജെന്യൂയിറ്റിയുടെ നേട്ടത്തെ വിലയിരുത്തിയത്.സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹെലികോപ്റ്റര്‍ നേരത്തെ നിശ്ചയിച്ച പ്രകാരം മൂന്ന് മീറ്റര്‍ ഉയരത്തിലാണ് പറന്നുയര്‍ന്നത്. 30 സെക്കന്റ് നേരം ഉയര്‍ന്നു നിന്ന ഹെലികോപ്റ്റര്‍ പിന്നീട് താഴെ സുരക്ഷിതമായിറക്കി. ആകെ 39.1 സെക്കന്റ് നേരമാണ് ഇന്‍ജെന്യൂയിറ്റിയുടെ ആദ്യ പറക്കല്‍ നീണ്ടുനിന്നത്.ഇന്‍ജെന്യുവിറ്റിയുടെ ആദ്യ പറക്കലിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ ലഭിച്ച് തുടങ്ങിയതായി നാസ വ്യക്തമാക്കി. ഒരു അന്യഗ്രഹത്തിൽ ഇതാദ്യമായാണ് ഒരു റോട്ടോർക്രാഫ്റ്റ് പര്യവേഷണ വാഹനം പറത്തുന്നത്. ഉപരിതലത്തിൽ നിന്ന് മൂന്ന് മീറ്റർ ഉയരത്തിൽ പറക്കുകയായിരുന്നു ആദ്യ ശ്രമത്തിലെ നാസയുടെ ലക്ഷ്യം. കൂടുതൽ ഉയരുവും കൂടുതൽ നേരവും പറക്കാൻ ഇനി ശ്രമം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഭൂമിയുടെ അന്തരീക്ഷത്തെക്കാൾ വളരെ വ്യത്യസ്തമാണ് ചൊവ്വയുടെ അന്തരീക്ഷം. അതുകൊണ്ട് തന്നെ ഇവിടെ ഹെലികോപ്ടർ പറത്തൽ എത്രത്തോളം വിജയകരമാകുമെന്ന കാത്തിരിപ്പിലായിരുന്നു ശാസ്ത്രലോകം.

Leave A Reply

Your email address will not be published.