Ultimate magazine theme for WordPress.

ദേവാലയത്തിനുള്ളില്‍ വെടിവെയ്പ്പ്: അന്‍പതോളം പേര്‍ കൊല്ലപ്പെട്ടു

അബൂജ: നൈജീരിയയുടെ തെക്ക് – പടിഞ്ഞാറന്‍ മേഖലയിലെ ഓവോയിലെ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി, റോയിട്ടേഴ്‌സ് അടക്കമുള്ള പ്രമുഖ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. അന്‍പതിനടുത്ത് മൃതദേഹങ്ങള്‍ ഓവോയിലെ എഫ്എംസി (ഫെഡറല്‍ മെഡിക്കല്‍ സെന്റര്‍) യിലേക്കും സെന്റ് ലൂയിസ് കാത്തലിക് ഹോസ്പിറ്റലിലേക്കും മാറ്റി. മരിച്ചവരുടെ എണ്ണം ഇപ്പോഴും തിട്ടപ്പെടുത്തിയിട്ടില്ല.

ദേവാലയ വളപ്പില്‍ കുറഞ്ഞത് അഞ്ച് തോക്കുധാരികളെ കണ്ടതായി ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ഞായറാഴ്ച ശുശ്രൂഷയ്ക്കിടെയാണ് ആക്രമണം. ദേവാലയത്തില്‍ അതിക്രമിച്ച് കയറിയ ആയുധധാരികള്‍ വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ഒരു വൈദികനെയും ഏതാനും വിശ്വാസികളെയും തട്ടിക്കൊണ്ടുപോയി.
ദേവാലയത്തിന്റെ തറയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന വിശ്വാസികളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നിരപരാധികളായ ജനങ്ങള്‍ക്ക് നേരെ \’നീചവും പൈശാചികവുമായ ആക്രമണം\’ ആണ് സംഭവിച്ചതെന്ന് ഒന്‍ഡോ സംസ്ഥാന ഗവര്‍ണര്‍ റൊട്ടിമി അകെരെഡോലു ട്വീറ്റ് ചെയ്തു. ജനങ്ങളോട് ശാന്തത പാലിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പള്ളിയില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

Leave A Reply

Your email address will not be published.