Ultimate magazine theme for WordPress.

ഒടുവില്‍ മോദി ഇടപെടുന്നു… കര്‍ഷകര്‍ക്ക് വഴങ്ങാന്‍ സാധ്യത

ദില്ലി: സമരം ചെയ്യുന്ന കര്ഷകര് വിട്ടുവീഴ്ചയ്ക്കൊരുങ്ങാത്ത സാഹചര്യത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിഷയത്തില് നേരിട്ട് ഇടപെടുന്നു. കര്ഷക സമരത്തില് വീണ്ടും ചര്ച്ച നടക്കുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു കൂടിക്കാഴ്ച. വിവാദ കാര്ഷിക നിയമങ്ങള് ഭേദഗതി ചെയ്യാന് സര്ക്കാര് സന്നദ്ധമായേക്കും എന്നാണ് സൂചനകള്. കര്ഷക സമരത്തിന്റെ ഭാഗമായി ഡിസംബര് എട്ടിന് ഭാരത ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. പാര്ലമെന്റ് വളയല് അടക്കമുള്ള സമരപരിപാടികളാണ് കര്ഷകരുടെ മുന്നില് ഇപ്പോഴുള്ളത്.

കര്ഷക സമരം ആഗോള തലത്തില് തന്നെ വലിയ വാര്ത്തയായിക്കഴിഞ്ഞു. കനേഡിയന് പ്രധാനമന്ത്രി ഇതില് നടത്തിയ പ്രതികരണങ്ങളും അന്തര്ദേശീയ തലത്തില് ശ്രദ്ധ നേടിയിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിച്ഛായയെ മൊത്തത്തില് സമരം ബാധിക്കാനിടയുണ്ട് എന്നാണ് കേന്ദ്ര സര്ക്കാരിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ വിവാദ കാര്ഷിക നിയമങ്ങളുടെ കാര്യത്തില് കേന്ദ്ര സര്ക്കാര് വിട്ടുവീഴ്ച ചെയ്തേക്കും എന്നാണ് ഏറ്റവും ഒടുവില് പുറത്ത് വരുന്ന വാര്ത്തകള്. കാര്ഷിക നിയമങ്ങളുടെ ഭോദഗതിയ്ക്ക് സര്ക്കാര് വഴങ്ങിയേക്കും. എന്നാല് വിവാദ കാര്ഷിക നിയമങ്ങള് പൂര്ണമായും പിന്തുണക്കണം എന്നാണ് കര്ഷകരുടെ ആവശ്യം.

Leave A Reply

Your email address will not be published.