Ultimate magazine theme for WordPress.

പാസ്റ്റർ ഉൾപ്പടെ വംശീയ ന്യൂനപക്ഷ ക്രിസ്ത്യാനികൾ അറസ്റ്റിൽ

യുനാൻ : തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിൽ സർക്കാർ സഭ ബോഡിയിൽ ചേരാൻ വിസ്സമദിച്ചതിനെത്തുടർന്ന് വംശീയ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്ന് പാസ്റ്റർ ഉൾപ്പടെ അഞ്ച് ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി ആരാധന സംഘടിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്തു എന്നാരോപിച്ചണ് പാസ്റ്റർ വാങ് ഷുൻപിംഗിനെയും നാല് ക്രിസ്ത്യാനികളെയും ഓഗസ്റ്റ് അവസാനം അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ചെയ്തത്. എന്നാൽ ഈ ആഴ്ചയാണ് ഔപചാരികമായി കുറ്റം ചുമത്തിയ വാർത്ത മാധ്യമങ്ങൾ പുറത്തു കൊണ്ടു വന്നത്.
പാസ്റ്റർ വാങ് ഒരു വംശീയ നുവാണ്, മറ്റ് നാല് പേർ യുനാനിലെ നുജിയാങ് ലിസു ഓട്ടോണമസ് പ്രിഫെക്ചറിലെ ഫുഗോംഗ് കൗണ്ടിയിലെ നു, ലിസു കമ്മ്യൂണിറ്റികളിൽ നിന്നുള്ളവരാണ്.
പാസ്റ്റർ വാങ് യുനാൻ തിയോളജിക്കൽ സെമിനാരിയിലെ ബിരുദധാരിയാണ്. സംഗീതജ്ഞനും പ്രസംഗകനുമായ അദ്ദേഹം വിദ്യാർത്ഥികളെ സൗജന്യമായി പഠിപ്പിക്കുന്നുണ്ടായിരുന്നു. പ്രദേശത്തെ ജനസംഖ്യയുടെ 52 ശതമാനവും ലിസു, നു സമുദായങ്ങളിൽ പെട്ടവരാണ്. ചൈനയിലെ 1.4 ബില്യൺ ജനങ്ങളിൽ 90 ശതമാനത്തിലധികം വരുന്ന ഹാൻ ചൈനക്കാർ പ്രിഫെക്ചറിലെ ന്യൂനപക്ഷമാണ്.

Leave A Reply

Your email address will not be published.