Ultimate magazine theme for WordPress.

കേ​ര​ള എ​ന്‍​ജി​നീ​യ​റി​ങ്​/ ഫാ​ര്‍​മ​സി ​​കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ ഇന്ന് സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള 346 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും

തിരുവനന്തപുരം: കേ​ര​ള​ത്തി​നു​ പു​റ​ത്ത്​ മും​ബൈ, ഡ​ല്‍​ഹി, ദു​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ​രീ​ക്ഷ. 1,22,083 പേ​രാ​ണ്​ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. കൂ​ടു​ത​ല്‍ പേ​ര്‍ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്​ മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്​ -13,824. രാ​വി​ലെ 10​ മു​ത​ല്‍ 12.30 വ​രെ പേ​പ്പ​ര്‍ ഒ​ന്ന്​ ഫി​സി​ക്സ്, കെ​മി​സ്ട്രി പ​രീ​ക്ഷ​യും ഉ​ച്ച​ക്ക്​ 2.30 മു​ത​ല്‍ വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ പേ​പ്പ​ര്‍ ര​ണ്ട്​ മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷ​യും ന​ട​ക്കും. ഫാ​ര്‍​മ​സി കോ​ഴ്സി​ലേ​ക്ക്​ മാ​ത്രം അ​പേ​ക്ഷി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍ രാ​വി​ലെ ന​ട​ക്കു​ന്ന പേ​പ്പ​ര്‍ ഒ​ന്ന്​ പ​രീ​ക്ഷ മാ​ത്രം എ​ഴു​തി​യാ​ല്‍ മ​തി. വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ഡ്മി​റ്റ് കാ​ര്‍​ഡി​ന്​ പു​റ​മെ, ഫോ​ട്ടോ​യു​ള്ള അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ല്‍ രേ​ഖ​കൂ​ടി ക​രു​ത​ണം. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളാ​യ സ്കൂ​ളു​ക​ള്‍​ക്ക്​ തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​കും പ​രീ​ക്ഷ. മെ​ഡി​ക്ക​ല്‍/​ഡെ​ന്‍റ​ല്‍ അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റ്​ -യു.​ജി ജൂ​ലൈ 17നാ​ണ്​ ന​ട​ക്കു​ന്ന​ത്.

Leave A Reply

Your email address will not be published.