Ultimate magazine theme for WordPress.

ഭൂമിയുടെ ആയുസ്സ് കുറഞ്ഞു വരുന്നു: ഐ.എസ്.ആര്‍ ‍.ഒ. ചെയര്‍മാന്‍

തിരുവനന്തപുരം: ഭൂമിയുടെ ആയുസ്സ് എത്രയെന്ന ചോദ്യം പണ്ടുമുതലേ ഉള്ളതാണ്.
എന്നാല്‍ ശാസ്ത്രീയമായ ഒരു ഉത്തരം നല്‍കുകയാണ് വിക്രം സാരാഭായി സ്പേസ് സെന്റര്‍ ഡയറക്ടറും നിയുക്ത ഐ.എസ്.ആര്‍ ‍.ഒ. ചെയര്‍മാനുമായ എസ്. സോമനാഥ്. ഒരു സ്വകാര്യ ടി.വി.യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദ്യത്തിനുത്തരമായാണ് സോമനാഥ് മറുപടി വ്യക്തമാക്കിയത്.

“തീര്‍ച്ചയായും ഭൂമി അവസാനിക്കും, കാരണം സൂര്യന്‍ അവസാനിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. സൂര്യന്റെ ആയുസ്സ് 15 ബില്യണ്‍ വര്‍ഷമാണ്.

സൂര്യന്റെ ഇനിയുള്ള ആയുസ്സ് കണക്കാക്കി കഴിഞ്ഞാല്‍ നാല് ബില്യണ്‍ വര്‍ഷംകൂടിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. നാലു ബില്യണ്‍ എന്നു പറഞ്ഞാല്‍ വളരെ വലുതാണെങ്കിലും അതിനു മുമ്പുതന്നെ ഭൂമി ഇല്ലാതാകും.
കാരണം ഇന്ധനം കത്തിത്തീരുന്നതോടുകൂടി സൂര്യന്റെ വലിപ്പം വര്‍ദ്ധിക്കും. വര്‍ദ്ധിച്ചു വര്‍ദ്ധിച്ച് അത് ഭൂമിയുടെ ഭ്രമണപഥത്തിന്റെ അത്രയും വലുതാകും. അതിനുമപ്പുറം കടന്നുപോകും. ഭൂമി സൂര്യന്റെ ഉള്ളിലാകും. ആസയമം ഭൂമിയും മറ്റ് ഉപഗ്രഹങ്ങളുമെല്ലാം ഇല്ലാതാകും. സോമനാഥ് വെളിപ്പെടുത്തുന്നു.

Leave A Reply

Your email address will not be published.