Ultimate magazine theme for WordPress.

മലപ്പുറത്ത് ഭൂമികുലുക്കം

തിരുന്നാവായ: ഭാരതപ്പുഴയോരത്തെ വിവിധ പ്രദേശങ്ങളില്‍ ഭൂമി കുലുക്കം അനുഭവപ്പെട്ടത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. ഇന്നലെ രാത്രി 7.45 നും എട്ട് മണിക്കും ഇടയിലാണ് പല സ്ഥലങ്ങളിലും ഭൂമികുലുക്കം അനുഭവപ്പെട്ടത്. വിവിധ മേഖലകളില്‍ വന്‍ മുഴക്കത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. രണ്ട് സെക്കന്റ് നേരമാണ് ചലനം അനുഭവപ്പെട്ടത്. പരിഭ്രാന്തരായ ജനങ്ങള്‍ ഇടിമുഴക്കമാവാമെന്നു കരുതി വീടുകള്‍ക്ക് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഭൂചലനമാണെന്നു മനസ്സിലായത് കുറ്റിപ്പുറം, ചേകന്നൂര്‍, തവനൂര്‍, മംഗലം, തൃപ്രങ്ങോട്, പുറത്തൂര്‍,ആലത്തിയൂര്‍, കട്ടച്ചിറ, തിരുന്നാവായ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമി കുലുക്കം വ്യാപകമായി അനുഭവപ്പെട്ടത്. തവനൂര്‍ പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് മേഖലകളിലാണ് ഭൂമി കുലുക്കം നാട്ടുകാര്‍ക്ക് വ്യാപകമായി അനുഭപ്പെട്ടത്.
അതേസമയം, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഭൂചലനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Leave A Reply

Your email address will not be published.