Ultimate magazine theme for WordPress.

ഡി.ആര്‍.ഡി.ഒ കൊറോണ മരുന്ന് അടുത്തയാഴ്ച്ച രോഗികളിലേയ്ക്ക്

ന്യൂഡല്‍ഹി: കൊറോണ രോഗികള്‍ക്ക് നല്‍കാനായി ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച മരുന്ന് അടുത്തയാഴ്ച്ച രോഗികള്‍ക്ക് നല്കിത്തുടങ്ങുന്നു. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച മരുന്നിന്‍റെ ഉല്‍പ്പാദനം നടത്തുന്നത് റെഡ്ഡീസ് ലാബോറട്ടറീസാണ്. ആദ്യപതിനായിരം ഡോസാണ് നിലവില്‍ തയ്യാറാക്കിയിട്ടുള്ളത്. ചികിത്സാപദ്ധതിയിലെ തെറാപ്യൂട്ടിക് ആപ്ലിക്കേഷനെന്ന നിലയിലാണ് 2-ഡിജി എന്ന മരുന്ന് നല്‍കുന്നത്. ഇത് ഡി.ആര്‍.ഡി.ഒയുടെ ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍റ് അലയഡ് സയന്‍സാണ് വികസിപ്പിച്ചത്.കൊറോണ ബാധിച്ച് ചികിത്സയിലുള്ളവര്‍ക്കു വേണ്ടി മാത്രമാണ് മരുന്ന് വികസിപ്പിച്ചത്. ഇപ്പോള്‍ നല്‍കുന്ന മരുന്നിനൊപ്പം കുടിക്കാവുന്ന വിധം ലായനി രൂപത്തിലാക്കി നല്‍കേണ്ട പൊടിയാണ് നിര്‍മ്മിച്ചത്. 2-ഡിജി എന്ന പേരിലാണ് മരുന്ന് പുറത്തിറക്കുന്നത്. ഒക്സിജന്‍ ശരീരത്തില്‍ വേണ്ടവിധം കയറാത്തവര്‍ക്ക് അതിനുള്ള ക്ഷമത കൂട്ടാന്‍ പുതിയ മരുന്നിന് സാധിക്കുന്നുണ്ടെന്നാണ് നിലവിലെ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. രോഗികള്‍ മൂന്ന് ദിവസത്തിനകം കൃത്രിമ ശ്വാസോച്ഛ്വാസം വേണ്ടത്ത സാധാരണ അവസ്ഥയിലേക്ക് എത്തുന്നുവെന്നതാണ് ഏറെ ആശ്വാസമായി പറയുന്നത്.

1 Comment
  1. diabetes and ed quotes says

    The use of Viagra alternatives has gained popularity as individuals seek
    non-pharmaceutical options for erectile dysfuncdtion (ED) andd other sexual health concerns.
    This article examines the pros and cons of these alternatives, providding objective annd evidence-based information for readers to
    make informed decisions.

Leave A Reply

Your email address will not be published.