Ultimate magazine theme for WordPress.

ഡെയ്സിയാമ്മ ഫിലിപ്പ് ( 63 ) ഹൂസ്റ്റനിൽ നിര്യാതയായി

ഹൂസ്റ്റൺ : മലയാള മനോരമ പത്രാധിപ സമിതി അംഗമായിരുന്ന കുമളി അണക്കര മണപ്പള്ളിൽ പി.എസ് ഫിലിപ്പിന്റെ ഭാര്യ ഡെയ്സിയാമ്മ ഫിലിപ്പ് ( 63 ) ഹൂസ്റ്റനിൽ നിര്യാതയായി . സംസ്കാരം പിന്നീട് . മെഡിക്കൽ ഫിസിസിസ്റ്റും ബെയ്ലർ കോളജ് അഡ്ജംക്ട് അസിസ്റ്റന്റ് പ്രൊഫസറുമാണ് ഫിലിപ്പ് . റാന്നി ചേത്തക്കൽ കൈതമംഗലത്ത് കെ.ടി. വർഗീസിന്റെയും മറിയകുട്ടി വർഗീസിന്റെയും പുത്രിയാണ് ഡെയ്സിയാമ്മ ഫിലിപ്പ് മുംബൈ എസ്എൻഡിടി കോളജിൽ നിന്ന് ബി.എസ്.സി നഴ്സിംഗ് പാസായി . ലിൻഡൻ ബി ജോ ൺസൺ ഹോസ്പിറ്റലിൽ ആർ.എൻ. ആയിരുന്നു . മക്കൾ : ഡോ . ആഷർ ഫിലിപ്പ് ( റെജീന ) , അക്സ് ഫിലിപ്പ് . സഹോദരർ : തോമസ് വർഗീസ് ( ജോർജ്കുട്ടി – ന്യൂയോർക്ക് ) , ജസ്റ്റിൻ കൈതമംഗലം ( സണ്ണി ന്യൂയോർക്ക് ) , ജിജി വർഗീസ് ( റവ . വിത്സൺ വർഗീസ് ലൂയിസിയാന ) , അനു വർഗീസ് ( ബിജൻ – ന്യൂയോർക്ക് )

Leave A Reply

Your email address will not be published.