Ultimate magazine theme for WordPress.

പനവേലിൽ സീൽ ആശ്രമത്തിൽ ചുഴലി കൊടുങ്കാറ്റിൽ വൻ നാശനഷ്ടം.

നവി മുമ്പെചുഴലിക്കാറ്റിൽ സീൽ ആശ്രമത്തിൽ വൻ നാശനഷ്ടം.രണ്ടു ദിവസമായി കേരളാ തീരത്ത് ശക്തമായ മഴക്കു കാരണമായ ചുഴലിക്കാറ്റ് ഇന്ന് മുംബെ തീരത്ത് നാശം വിതച്ച് രാത്രി എട്ടുമണിയോടെ ഗുജറാത്ത് തീരത്ത് കരയിലേക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്താ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
\"\"

300-ൽ അധികം അന്തേവാസികളുള്ള സീൽ ആശ്രമത്തിലെ ഒരാൾക്കുപോലും അപകടത്തിൽ പരിക്കേറ്റില്ലന്നത് അത്ഭുതമായി. സ്ത്രീകളെ നേരത്തെ തന്നെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നതിനാൽ അപകടം ഒഴിവായി.23 വർഷം മുൻപ് പാസ്റ്റർ. കെ.എം. ഫിലിപ്പ് ആരംഭിച്ച സീൽ ആശ്രമം തെരുവോരങ്ങളിലും റെയിൽവേ സ്ഥറ്റഷനിലും മറ്റും കിടക്കുന്ന മനോരാഗികൾ മുതൽ എയ്ഡ്സ് രോഗികളെ വരെ കണ്ടെത്തി സംരക്ഷിക്കുന്ന ശ്രമകരമായ ദൗത്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ഇന്ന് ഉച്ചയോടെ ആഞ്ഞടിച്ച കാറ്റിൽ ആശ്രമത്തിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയയും ഡോർമിറ്ററി കെട്ടിടങ്ങളുടെ മേൽക്കൂരകൾ പൂർണമായും തകർന്നു വീണു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായി.

Leave A Reply

Your email address will not be published.