റായ്പൂർ: ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിൽ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ വലിയ വിജയവുമായി സുരക്ഷാ സേന. വിവിധ ദളങ്ങളിൽ പ്രവർത്തിച്ചിരുന്ന 108 മാവോയിസ്റ്റുകൾ സുരക്ഷാ സേനയ്ക്ക് മുന്നിൽ കൂട്ടത്തോടെ കീഴടങ്ങി. കീഴടങ്ങിയവരിൽ പലരും ഡിവിഷണൽ കമ്മിറ്റി അംഗങ്ങളും ലക്ഷക്കണക്കിന് രൂപ പ്രതിഫലം പ്രഖ്യാപിക്കപ്പെട്ടവരും ആണെന്ന് ബസ്തർ റേഞ്ച് ഐജി പി സുന്ദർരാജ് അറിയിച്ചു.
സർക്കാരിന്റെ പുനരധിവാസ പദ്ധതികളിലും വികസന പ്രവർത്തനങ്ങളിലും ആകൃഷ്ടരായാണ് ഇവർ അക്രമത്തിന്റെ പാത വെടിഞ്ഞ് മടങ്ങിയെത്തിയത്. കീഴടങ്ങിയ മാവോയിസ്റ്റുകൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ തിരച്ചിലിൽ വൻ ആയുധശേഖരവും പണവും സുരക്ഷാ സേന കണ്ടെടുത്തു.

Comments are closed.