Ultimate magazine theme for WordPress.

മധ്യപ്രദേശിൽ \’ പശു കാബിനറ്റ് \’ ചേർന്നു , ഗോമാതാ സൈസ് ഏർപ്പെടുത്തും

ഭോപ്പൽ  : മധ്യപ്രദേശിൽ  മുഖ്യമന്ത്രി   ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ നടന്ന ആദ്യ       പശു കാബിനെറ്റിൽ പശു  സംരക്ഷണത്തിന് നികുതി ഏ ർപ്പെടുത്താൻ നീക്കം . പശുതൊഴുത്ത് പരിപാലത്തിന് തുക കണ്ടെത്തുന്നതിന് വേണ്ടിയാണ് സെസ് തുക ഉപയോഗിക്കുകയെന്ന് മുഖ്യമന്ത്രി  അറിയിച്ചു . ഞായറാഴ്ച ഓൺലനായിട്ടാണ് പശു കാബിനറ്റിന്റെ ആദ്യ യോഗം നടന്നത്. ഗോശാലകൾ സാമൂഹിക സംഘടനകളുടെയും സ്വയം സഹായ സംഘങ്ങളുടെയും പിന്തുണയോടെ സർക്കാർ പരിപാലിക്കും . പരിപാലനത്തിന് കൂടുതൽ തുക ആവശ്യമായി വരികയാണെങ്കിൽ സെസ് ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു .

ഞങ്ങൾ ആദ്യത്തെ \’ റൊട്ടി \’ പശുക്കൾക്കും അവസാനത്തെ \’ റൊട്ടി \’ നായ്ക്കൾക്കും നൽകും . ഇന്ത്യൻ സം കാരത്തിൽ മൃഗങ്ങളോടുള്ള കരുതൽ അതാണ് -എന്നാൽ അത് ഇപ്പോൾ ഇല്ലാതായി . അതിനാൽ പശുക്കളെ സംരക്ഷിക്കുന്നതിനായി ചെറിയ തുക നികുതിയായി ജനങ്ങളിൽനിന്ന് ഈടാക്കാൻ ആലോചിക്കുന്നു \’ -ചൗഹാൻ കൂട്ടിച്ചേർത്തു

പശു സംരക്ഷണത്തിനും ഗ്രാമീണ സാമ്ബത്തികാവസ്ഥ ശക്തിപ്പെടുത്തുന്നതിനുമാണ് പശു കാബിനറ്റ് രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു . മധ്യപ്രദേശിൽ കഴിഞ്ഞയാഴ് ചയാണ് പശു   സംരക്ഷണത്തിനായി \’ പശു കാബിനറ്റ് \’ രൂപീകരിച്ചത് . മൃഗക്ഷേമം , ഗ്രാമവികസനം തുടങ്ങിയ വകുപ്പ് മന്ത്രിമാരും യോഗത്തിൽ പ ങ്കെടുത്തു

 

 

 

 

Leave A Reply

Your email address will not be published.