കോവിഡ് – 19 ഗുജറാത്തിൽ മലയാളി നിത്യതയിൽ പ്രവേശിച്ചു.
ഗുജറാത്ത്: ബറോഡ മക്കർപുര ശാരോൻസഭാംഗം ബിജു സാമുവൽ ( 46) കോവിഡ് ബാധിച്ച് നിത്യതയിൽ പ്രവേശിച്ചു. ഇന്ന് (സെപ്റ്റം 7) വൈകുന്നേരമാണ് മരണം സംഭവിച്ചത്. ഓഗ. 26നായിരുന്നു രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്.
റാന്നി വലിയകാവ് ഊട്ടുപാറയിൽ കുടുംബാംഗമാണ് ബിജു സാമുവൽ.
ഭാര്യ: സ്മിത, രണ്ട് പെൺമക്കൾ: സ്നേഹ , മേഘ.
സംസ്കാരം നാളെ രാവിലെ മക്കർപുര ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
Comments