Ultimate magazine theme for WordPress.

പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കോവിഡ് വാക്‌സിനുമായി കേരളത്തിലേക്ക് …

ആദ്യ ലോഡുകൾ പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ശീതീകരിച്ച ട്രക്കുകളിൽ പുറപ്പെട്ടു.

രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കോവി ഷീൽഡ, പൂനെയിൽ നിന്നും 10 വിമാനങ്ങളിലായി രാജ്യത്തെ 13 കേന്ദ്രങ്ങളിലേക്കാണ് വാക്സിൻ കൊണ്ടുപോകുന്നത്. ഡൽഹി, ചെന്നൈ, ബം​ഗളൂരു, ​ഗുവാഹത്തി തുടങ്ങിയവ ഉൾപ്പെടുന്നു. എട്ടു പാസഞ്ചർ വിമാനങ്ങളും രണ്ട് കാർ​ഗോ വിമാനങ്ങളുമാണ് വാക്സിൻ വിതരണത്തിനായി ഉപയോ​ഗിക്കുന്നത്. 13 കേന്ദ്രങ്ങളിൽ നിന്നും എല്ലാ സംസ്ഥാനങ്ങളിലേക്കും വിതരണം നടത്തും. താപനില ക്രമീകരിച്ച ട്രക്കുകളിലാണ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ വിമാനമാർഗം വാക്സീൻ എത്തിക്കും. ജനുവരി 16ന് വാക്‌സിനേഷന്‍ ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് കോടി മുന്‍നിര പോരാളികള്‍ക്ക് സൗജന്യമായി വാക്‌സിനേഷന്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടത്. തുടര്‍ന്ന് 50 വയസിന് മുകളിലുള്ളവര്‍ അടക്കം രണ്ടാംഘട്ട മുന്‍ഗണ പട്ടികയില്‍ വരുന്ന 27 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

Leave A Reply

Your email address will not be published.