കോവിഡ് നമ്മെ പഠിപ്പിച്ചത് : ചർച്ച നാളെ (സെപ്റ്റംബർ 12)
കോവിഡ് നമ്മെ പഠിപ്പിച്ചത് : ചർച്ച നാളെ (സെപ്റ്റംബർ 12)
ദുബായ് : കോവിഡ് എന്ന മഹാമാരി ജീവിതത്തിന്റെ വിവിധ തലങ്ങളിൽ വരുത്തിയ മാറ്റങ്ങൾ വിശകലം ചെയ്യുന്ന ചർച്ച \’കോവിഡ് നമ്മെ പഠിപ്പിച്ചത് \’ നാളെ (ശനി ) വൈകിട്ട് 8 മണി (ഇന്ത്യൻ സമയം) മുതൽ നടക്കും. മന്നാ ന്യൂസ്, ഗൾഫ് മലയാളീ ക്രിസ്ത്യൻ റൈറ്റേഴ്‌സ് ഫോറം, ഐപിസി ഗ്ലോബൽ മീഡിയ യു എ ഇ എന്നിവയുടെ ആഭുമുഖ്യത്തിലുള്ള ഓൺലൈൻ ചർച്ച ഷിബു മുള്ളംകാട്ടിൽ നയിക്കും.
ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് ആമുഖ പ്രസംഗം നടത്തും. പാസ്റ്റർ ബാബു ചെറിയാൻ, ഡോ.ജെയിംസ് ജോർജ് വെൺമണി , ബിനു വടശേരിക്കര, ഷാർലറ്റ് പി മാത്യു, ഡോ.റോയ് ബി കുരുവിള, പാസ്റ്റർ ഡാനിയേൽ വില്യംസ് , സജി മത്തായി കാതേട്ട്, ഡഗ്ളസ് ജോസഫ്, റോജിൻ പൈനുമൂട് എന്നിവർ ചർച്ചയിൽ പങ്കെടുക്കും.
പി സി ഗ്ലെന്നി, ആൻറ്റോ അലക്സ് എന്നിവർ നേതൃത്വം നൽകും.
വിവിധ മാധ്യമങ്ങളുടെ ഫേസ്ബുക്പേജിൽ തത്സമയം വീക്ഷിക്കാം.